കോമഡി സ്റ്റാര്‍ താരം ഷാബുരാജ് മരിച്ചിട്ട് ദിവസങ്ങള്‍-ആ ചിരി,വേഷങ്ങള്‍ മനസ്സില്‍ നിന്ന് മായില്ല.
ചുണ്ടിലായിരുന്നു എല്ലാ തമാശകളും ഷാബു രാജ്
ഒളിപ്പിച്ച് വച്ചിരുന്നത്.ആ ചുണ്ടൊന്ന് ചലിപ്പിച്ചാല്‍ ആരും അറിയാതെ ചിരിച്ചു പോകും.ആ താരത്തിന്റെ മരണം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും കഴിയുകയില്ല എന്നതാണ് സത്യം.
ലോക്ക്ഡൗണ്‍ കാലത്ത് ചാനലുകളെല്ലാം പുതിയ ഷൂട്ട് നടത്താന്‍ കഴിയാത്ത അവസ്ഥയിലിരിക്കുമ്പോഴാണ് ഫ്രീസറില്‍ വച്ചിരിക്കുന്ന കോമഡികള്‍ പൊടിതട്ടിയെടുത്ത് വിട്ടുകൊണ്ടിരിക്കുന്നത്.അന്ന് കാണാത്തവര്‍ പോലും ഇന്ന് അതെല്ലാം കണ്ട്
ആസ്വദിക്കുകയാണ്.ഇതെല്ലാം കാണുമ്പോള്‍ ചിലരെങ്കിലും അറിയാതെ പോയൊരു കാര്യമുണ്ട്.
നമ്മളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ഹാസ്യസാമ്രാട്ട്
ഷാബുരാജ് ഇന്ന് ജീവിച്ചിരിപ്പില്ല എന്നത്.ആരും പ്രതീക്ഷിക്കാതെ എത്തിയ മരണം ഷാബുരാജിനെയും കൊണ്ട് കടന്നു കളഞ്ഞു.40 വയസ്സായിരുന്നു.കല്ലമ്പലം കരവാരം പുതുശ്ശേരി മുക്ക് വല്ലത്ത്കോണം ചന്ദ്രിക വിലാസത്തിലായിരുന്നു ഷാബുരാജ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
ഭാര്യ ചന്ദ്രിക മക്കള്‍ ജീവന്,ജോതി,ജിത്തു,ജിഷ്ണു-
എല്ലാവരും കണ്ട് കൊതിതീരും മുമ്പ് വിടവാങ്ങിയ
ഷാബുരാജിന് കണ്ണീര് പൂക്കള്‍ സമര്‍പ്പിക്കുന്നു.
ഫിലീം കോര്‍ട്ട്.