താര സുന്ദരി സുബി സുരേഷിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ജയറാം.. തെസ്നിഖാന്.. മറ്റു താരങ്ങള്‍….
ദൈവം അവരെ കൈവിട്ടുകളഞ്ഞു വിശ്വസിക്കാനാകാതെ മലയാളികള്‍ ന്യൂമോണിയ ബാധിച്ചു ആശുപത്രിയിലെത്തിയ അവര്‍ മടങ്ങിവരവിന്റെ പാതയിലായിരുന്നു എന്നാല്‍ കരള്‍ അസുഖം കൂടി വന്നതോടെ കരള്‍ മാറ്റിവെക്കാതെ രക്ഷയില്ലാത്ത അവസ്ഥയായി..
സുബിയുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ കരള്‍ പകുത്തു നല്കാന് തയ്യാറായിരുന്നു.. അതിനുവേണ്ടി ടിനിയുടെ നേതൃത്വത്തില്‍ സുരോഷ്ഗോപിയുടെ സഹായത്തോടെയെല്ലാം വേഗത്തില്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് മരണം നടന്നിരിക്കുന്നത്, അവിവാഹിതയായ സുബി സുരേഷിന് 42വയസ്സായിരുന്നു, കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി.
ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. പുരുഷ മേല്‍ക്കോയ്മയുള്ള കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷന്‍ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്. ടിനി ടോം ജയറാം രമേഷ്പിഷാരടി, സുരാജ് വെഞ്ഞാറമൂട്, തെസ്നിഖാന്, മഞ്ജുപിള്ള , തടങ്ങി പലരും വാര്‍ത്ത അറിഞ്ഞതോടെ പൊട്ടിക്കരയുകയാണ്..
സ്വര്‍ഗ്ഗം പൂകിയ സുബിക്ക് പ്രണാമം FC