ശാന്തി കൃഷ്ണക്ക് ഈ മരണം താങ്ങാന്‍ കഴിയട്ടെ- ദു:ഖത്തോടെ.
നല്ല ആരോഗ്യവാനായിരുന്നു അത്കൊണ്ട് തന്നെയാണ് മലയാളികളുടെ ഇഷ്ട നടി ശാന്തി കൃഷ്ണയുടെ അച്ഛന് ആര്.കൃഷ്ണന് 92 വയസ്സുവരെ ജീവിച്ചത്.92ാം വയസ്സില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങിയത് വൃക്ക സംബന്ധമായ രോഗത്താലായിരുന്നു.ബാംഗ്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക രോഗത്തിന് ചികിത്സയിലായിരിക്കെ കോവിഡ് പിടിപെടുകയായിരുന്നു.അതില്‍ നിന്ന് മോചിതനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 8.45ന് ബാംഗ്ളൂരുവിലെ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അതിന്റെ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്കാര ചടങ്ങുകള്‍ നടത്തൂ.
ശാന്തികൃഷ്ണയുടെ എല്ലാ ഉയര്‍ച്ച താഴ്ചയിലും ശക്തമായ പിന്തുണയായിരുന്നു അച്ഛന് കൃഷ്ണന്.ഒരു നടി എന്ന നിലയില്‍ നിരവധി വീഴ്ചകള്‍ പറ്റിയ ശാന്തി കൃഷ്ണ തന്റെ പിതാവിന്റെ കരുത്തിലാണ് ഓരോ തവണയും സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്.ശാന്തികൃഷ്ണയുടെ അമ്മ K.ശാരദ,മൂത്ത സഹോദരന് സിനിമസംവിധായകനായ സുരേഷ് കൃഷ്ണയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ ഞങ്ങളും ആരാധകര്‍ക്കൊപ്പം പങ്കുചേരുന്നു.
ഫിലീം കോര്‍ട്ട്.