ശോഭനയുടെ ചുവടുകള്‍ ഹിന്ദി ഹിറ്റ് പാട്ടിന് ഒത്തപോലെ… ആരാധകര്‍ കൂടി……
എത്ര വര്‍ഷം കഴിഞ്ഞാലും പ്രേക്ഷക മനസ്സില്‍ തന്റേതായ സ്ഥാനം നിലനിര്‍ത്തുക എന്നത് ഒരു അസാധാരണ അഭിനേതാവിന് മാത്രം സാധിക്കുന്ന ഒന്നാണ്. അതിന്റെ മകുടോദാഹരണമാണ് ശോഭന. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തിലെ പ്രഗത്ഭയും, ഉള്‍ക്കാഴ്ചയുള്ള അധ്യാപികയുമൊക്കെയാണെങ്കിലും ശോഭന മലയാളികള്‍ക്ക് എന്നും ഗംഗയോ നാഗവല്ലിയോ ആണ്. ശോഭനയുടെ നൃത്തവീഡിയോകള്‍ വളരെയധികം ശ്രദ്ധ നേടാറുണ്ട്.
‘ഇപ്പോഴിതാ, മനോഹരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. രസകരമായ ബന്ധങ്ങള്‍ ഉണ്ടാക്കുന്നു..സിനിമയില്‍ നിന്ന് പോലും ചില പരമ്പരാഗത ചലനങ്ങളുമായി നിങ്ങള്‍ക്ക് ചില ബന്ധങ്ങള്‍ സൃഷ്ടിക്കാം.’- ശോഭന കുറിക്കുന്നു. ഗാംഗുഭായി എന്ന ചിത്രത്തിലെ ആലിയ ഭട്ടിന്റെ ചുവടുകള്‍ ക്ലാസിക്കല്‍ നൃത്തത്തിലേക്ക് ചേര്‍ക്കുകയാണ് നടി.
പൊന്നിയിന്‍ സെല്‍വനിലെ ‘ചോള ചോള..’ എന്ന ഗാനത്തിന് ശോഭനയും സംഘവും നൃത്തം ചെയ്യുന്ന വീഡിയോ അടുത്തിടെ ശ്രദ്ധേയമായിരുന്നു. ശോഭനയുടെ വേരുകള്‍ നൃത്തത്തില്‍ നിന്ന് പിന്തുടര്ന്നതാണെങ്കിലും ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ പ്രശസ്തയായ അഭിനേതാവായാണ് പ്രേക്ഷകര്‍ അന്നും ഇന്നും ശോഭനയെ തിരിച്ചറിയുന്നത്. മലയാളം, തമിഴ്, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലായി 225-ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശോഭന എപ്പോഴും നൃത്തത്തിനായി ജീവിക്കുന്ന വ്യക്തിയാണ്.
അതേസമയം, ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് സിനിമകളില്‍ സജീവമായിരുന്നു ശോഭന. മലയാളത്തിലും തമിഴിലുമായി നല്ല സിനിമകളുടെ ബാഹുല്യം ഉണ്ടായിരുന്നതിനാല്‍ എണ്‍പതുകളില്‍ എല്ലാവരുടെയും എന്നത്തേയും ഇന്നത്തെയും സ്വപ്നലോകമായ ബോളിവുഡ് സിനിമകളില്‍ അഭിനയിക്കാന്‍ ശോഭന ആഗ്രഹിച്ചിരുന്നില്ല. മാധുരി ദീക്ഷിതിന്റെ ഒരു സിനിമ കണ്ടപ്പോള്‍ തനിക്ക് ആ വേഷം ചെയ്യാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ എന്നുമാത്രമേ ആഗ്രഹിച്ചിട്ടുള്ളു എന്നും അല്ലാതെ ഹിന്ദി സിനിമകളില്‍ അഭിനയിക്കാനുള്ള ആഗ്രഹം ഒരിക്കലും ഉണ്ടായിട്ടില്ല എന്നും നടി വളരെ മുമ്പ് തന്നെ പങ്കുവെച്ചിരുന്നു. പിന്നീട് മൂന്നു ഹിന്ദി സിനിമകളില്‍ നടി അഭിനയിച്ചു.FC