നടി അമല മാലിയില്‍, നിമിഷ ഇംഗ്ലണ്ടില്‍, ഐശ്വര്യ ഓസ്ട്രേലിയ, അഹാന തായ്ലന്ഡ്.. ആരുമില്ല……

എല്ലാവരും അങ്ങകലെയാണ് ഓരോ സ്ഥലത്തെയും വ്യത്യസ്ത സൂര്യോദയങ്ങളും അസ്തമനങ്ങളും കടല്‍ കാറ്റും ഏറ്റു നടക്കുകയാണ് മലയാളത്തിലെ പ്രമുഖനടിമാരെല്ലാം.
സിനിമ താരങ്ങള്‍ തങ്ങളുടെ ഷൂട്ടിംഗ് തിരക്കുകള്‍ കഴിയുമ്പോള്‍ കിട്ടിയ പണം തീര്‍ക്കാനോ ഓഫറിന്റെ ഭാഗമായോ ട്രിപ്പുകള്‍ പോകുന്ന കാഴ്ച മലയാളികള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. അതിപ്പോള്‍ ബോളിവുഡ് താരങ്ങള്‍ മുതല്‍ ഇങ്ങ് മലയാളത്തിലെ താരങ്ങള്‍ വരെ അവധി അടിച്ചുപൊളിച്ച് ആഘോഷിക്കാന്‍ വിദേശ രാജ്യങ്ങളാണ് തിരഞ്ഞെടുക്കാറ്.
തെന്നിന്ത്യന്‍ നടിയും മലയാളികളുടെ പ്രിയപ്പെട്ട താരവുമായ അമല പോള്‍ മാലിദ്വീപില്‍ അവധി ആഘോഷിക്കാനായി എത്തി. അവിടെ നടത്തിയ ഫോട്ടോ ഷൂട്ട് അമല ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിട്ടുണ്ട്, ഇംഗ്ലണ്ടിലെ ബെര്‍ക്ഷയര്‍ സന്ദര്‍ശിച്ചതിന്റെയും സുഹൃത്തിന് ഒപ്പം ചുറ്റിക്കറങ്ങുന്നതിന്റെയും ഫോട്ടോസ് നിമിഷ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ തന്നെ സ്ലോവ് എന്ന സ്ഥലത്ത് പോയപ്പോള്‍ ഗ്ലാമറസ് ലുക്കില്‍ ഇരിക്കുന്ന ഫോട്ടോസ് നിമിഷ പോസ്റ്റ് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
യൂറോപ്പില്‍ ഓസ്ട്രിയ എന്ന രാജ്യത്തേക്കാണ് ഐശ്വര്യ യാത്ര പോയിരിക്കുന്നത്. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഐശ്വര്യ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. മനീഷ് ശങ്കര്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ജീന്‍സും ടോപ്പും ഓവര്‍കോട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളില്‍ ഐശ്വര്യയെ കാണാന്‍ സാധിക്കുന്നത്. ഹോട്ടി എന്നാണ് നടി കമന്റ് ഇട്ടിരിക്കുന്നത്. അഹാന തായ്ലാന്റിലും, മാലിദീപിലും അവിടുന്ന് ദുബായിയിലും ആണ് കറങ്ങിയത്. FC