മരിച്ച നടിയുടെ ശരീരത്തില്‍ 46 മുറിവുകള്‍ പലതും ബലപ്രയോഗത്തിലൂടെ കീഴടക്കിയതില്‍ സംഭവിച്ചത് ……
![](https://filmcourtonline.com/wp-content/uploads/2022/09/SONALI-1.jpg)
നടി സൊനാലി ഫൊഗട്ടിന്റെ മരണത്തില്‍ പുതിയ ട്വിസ്റ്റുകള്‍. സൊനാലിയുടെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ ഗോവയില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പൊലീസ് മൃതദേഹം അയച്ചപ്പോള്‍ ഈ മുറിവുകളെക്കുറിച്ചു പരാമര്‍ശിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും മുറിവുകളെക്കുറിച്ചു പറയുന്നില്ല. അതേസമയം, റസ്റ്റോറന്റില്‍ വച്ച് ലഹരി മരുന്നു നല്കിയ ശേഷം സൊനാലിയെ കൈകാര്യം ചെയ്തതില്‍ സംഭവിച്ച മുറിവുകളാകാം അതെന്ന് ഗോവ പൊലീസ് പറയുന്നു. ലഹരി മരുന്ന് ചെന്നതിനു പിന്നാലെ അവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു വെന്നും അപ്പോള്‍ സംഭവിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ ആഴമുള്ള, ഗുരുതര മുറിവുകള്‍ സൊനാലിയുടെ ശരീരത്തില്‍ ഇല്ലെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ട അവസ്ഥയാണ് പോലീസിന്. അതിനിടെ, ഗോവയിലെ മെഡിക്കല്‍ സംഘം മെറ്റാബൊളൈറ്റ്സ് പരിശോധന നടത്തണമെന്നു നിര്‍ദേശിച്ചെങ്കിലും അതിനാവശ്യമുള്ള ഉപകരണം ലഭ്യമല്ലാതിരുന്നതിനാല്‍ പരിശോധന നടത്തിയിരുന്നില്ല. ആന്തരികാവയവങ്ങളുടെ പരിശോധനയാണിതെന്നും സത്യം പുറത്തുവരാന്‍ നിര്‍ണായക പരിശോധനയായിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൊനാലിയുടെ മരണവുമായി ബന്ധപ്പെട്ട് അവരുടെ പഴ്സനല്‍ അസിസ്റ്റന്റും അയാളുടെ സുഹൃത്തും ഉള്‍പ്പെടെ നിലവില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിഎ ആയ സുധീര്‍ സാങ് വന്റെ പാസ്പോര്‍ട്ടും പൊലീസ് പരിശോധിച്ചു. FC