പൊന്നാനിക്കാരന് മൂസയായി സുരേഷ് ഗോപി, വെള്ളിമൂങ്ങ ജിബുവാണ് മൂസയാക്കിയത് …….
![](https://filmcourtonline.com/wp-content/uploads/2022/09/SURESH-GOPI-MOOSA.jpg)
പാപ്പന് വന്‍ വിജയമാഘോഷിച്ചു മുന്നേറുകയാണ് അതിനിടയില്‍ മൂസയാവുകയാണ് സുരേഷ് ഗോപി ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായിരുന്നു മൂസ. ഇന്ന് പൊന്നാനിയില്‍ സ്വസ്ഥ ജീവിതം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില അവിസ്മരണീയ മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയെത്തുന്ന സിനിമയാണ് ‘മേ ഹൂം മൂസ’. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമാണ് മൂസയെന്ന് സംവിധായകന് ജിബു ജേക്കബ് പറയുന്നു.
ഇന്ത്യാ പാക് അതിര്‍ത്തിയായ വാഗാ അതിര്‍ത്തിയിലും കേരളത്തിലുമായാണ് ചിത്രീകരണം. രാജ്യത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രമാണ് മൂസ, അദ്ദേഹത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ പറയുന്നത് 2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി റിട്ടേര്‍ഡ് പട്ടാളക്കാരന്റെ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് മൂസ. അതിശക്തമായ ഒരു കഥാപാത്രമാണ് മൂസയുടെത്. പൊന്നാനിക്കാരനും ഒപ്പം റിട്ടേര്‍ഡ് സൈനീകോദ്യോഗസ്ഥനുമായ മൂസയിലൂടെ പുതിയ ഇന്ത്യയെ നോക്കികാണുകയാണ്, മൂസയുടെ ഔദ്യോഗിക ജീവിതത്തിനും വ്യക്തി ജീവിതത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നല്കുന്നു. ഒരു പാന്‍ ഇന്ത്യന്‍ സിനിമയായ മൂസയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. നിരവധി നാടകീയ മുഹൂര്‍ത്തങ്ങളും സംഘര്‍ഷങ്ങളും മൂസയെ പ്രേക്ഷകരിലേക്ക് ഏറെ അടുപ്പിക്കുമെന്ന് സംവിധായകന് പറയുന്നു.
പുനം ബജ്വാ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ഹരിഷ് കണാരന്, ജോണി ആന്റണി, മേജര്‍ രവി, മിഥുന് രമേശ്, ശരണ്‍, സ്റിന്ദാ, ശശാങ്കന് മയ്യനാട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കൊപ്പം തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു. മൂസയും സുരേഷ്ഗോപിയുടെ വിജയചിത്രമാകട്ടെ ചരിത്രമാകട്ടെ. FC