നടി താരാ കല്യാണ്‍ ആശുപത്രിയില്‍, ശസ്ത്രക്രിയ കഴിഞ്ഞു പ്രാര്‍ത്ഥിച്ചവരോട് നന്ദിപറഞ്ഞ് സൗഭാഗ്യ……
പറഞ്ഞതെല്ലാം ഭംഗിയായിക്കഴിഞ്ഞു അതിന്റെ സന്തോഷത്തിലാണ് നടി താരകല്യാണും സൗഭാഗ്യയും കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്നടി താരാ കല്യാണ്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയാണെന്നും എല്ലാവരുടെയും പ്രാര്‍ഥന വേണമെന്നും അഭ്യര്‍ത്ഥിച്ച് മകള്‍ സൗഭാഗ്യ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ശസ്ത്രക്രിയയ്ക്കുശേഷമുള്ള താരാകല്യാണിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മകള്‍. ആശുപത്രികിടക്കയിലുള്ള താരയുടെ ചിത്രത്തിനൊപ്പം ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയ്ക്ക് നന്ദിയുണ്ടെന്നും സൗഭാഗ്യ കുറിച്ചു.
പേരമകള്‍ സുദര്‍ശനയെ എടുത്തു നില്ക്കുന്ന താരാകല്യാണിന്റെ ചിത്രം പങ്കുവച്ചാണ് സൗഭാഗ്യ ശസ്ത്രക്രിയയുടെ വിവരം ആരാധകരെ അറിയിച്ചത്. ശബ്ദം അടഞ്ഞിരിക്കുകയാണെന്നും വൈകാതെ ഒരു ശസ്ത്രക്രിയ ഉണ്ടാകുമെന്നും താര മുന്‍പ് ആരാധകരെ അറിയിച്ചിരുന്നു. ശസ്ത്രക്രിയയുടെ വിവരം അറിയിച്ച് സൗഭാഗ്യ പങ്കുവച്ച കുറിപ്പ് ഇങ്ങനെ –
എനിക്ക് ഒരു വലിയ കുടുംബമുണ്ട്. ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത എത്രയോ ആളുകള്‍. നിങ്ങളെന്നെ സ്നേഹിക്കുന്നുണ്ട്, എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും. നിങ്ങള്‍ അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും എന്നുറപ്പുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനയുടെ ശക്തി ഞങ്ങള്‍ക്ക് തുണയായുണ്ടാവട്ടെ അമ്മയെ ഓപ്പറേഷന് തിയറ്ററിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പുള്ള മനോഹരമായ നിമിഷം. ഞാനാ നിമിഷം വീണ്ടും വീണ്ടും മനസ്സില്‍ കണ്ടുകൊണ്ടരിക്കുന്നു” – സൗഭാഗ്യ കുറിച്ചു. FC