നടി സുരഭിക്ക് വന്ന അശ്ലീല കമന്റുകള്‍ കണ്ടൊ?. ഇവനെ എന്ത് ചെയ്യണം.
ആരും ആരെയും മഹത്വരിക്കണ്ട.എന്നാല്‍ അപമാനിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.അത് വേദന ഉളവാക്കുന്ന ഒരു കാര്യം മാത്രമല്ല വേദനിപ്പിക്കുന്നവന് ഒളിഞ്ഞിരിക്കാന്‍ അധികകാലം കഴിയില്ലെന്ന് കൂടി ഓര്‍ക്കുക.
സെലിബ്രിറ്റികള്‍,രാഷ്ട്രീയക്കാര്‍ തുടങ്ങിയവര്‍ മാത്രമല്ല പലരും സൈബര്‍ ബുള്ളീസിന്റെ അക്രമത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ്.ഏറ്റവും അവസാനം
ഇതാ നടി സുരഭി ലക്ഷ്മിയും അക്രമിക്കപ്പെട്ടിരിക്കുന്നു.
സുരഭി തന്റെ സുഹൃത്ത് നിര്‍മ്മിച്ച ത്രീഡി മാസ്ക്കിന്റെ പ്രവര്‍ത്തന രീതി വിവരിക്കുന്ന ഒരു വീഡിയോ ചെയ്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.അതിന് താഴെ രതീഷ് ബാബു എന്നൊരു
യൂസ്ലെസ് ഇട്ട കമന്റാണ് അശ്ലീലത നിറഞ്ഞത്.സുരഭി അതെകുറിച്ച് പറയുന്നത് ഇരുണ്ട കൊവിഡ് കാലമാണിത്.ഓരോ നാണയതുട്ടുകളും കൂട്ടിവെച്ച് എല്ലാവരും അതിജീവനത്തിന്റെ പാതയിലാണ്.
ഒറ്റക്കൊരു ബിസിനസ്സ് പടുത്തുയര്‍ത്തി വെള്ളപ്പാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതില്‍ പിടിച്ചുകയറാനും ഒപ്പമുള്ളവരെ പിടിച്ചുകയറ്റാനും ചോരനീരാക്കി പണിയെടുക്കുന്ന എന്റെ സുഹൃത്താണ് രേഷ്മ. 3D മാസ്ക് എന്ന പേരില്‍ അവള് തുടങ്ങിയ
സംരംഭത്തിന് ഞാനിട്ട പോസ്റ്റിന് താഴെ വെറുതെ
തെറി പറഞ്ഞ് പോവുകയാണ് ചിലര്‍.
ഈ കണ്ണീര് കാലത്തിലും തെറി ഛര്‍ദ്ദിക്കുന്ന ഇത്തരത്താര്‍ക്ക് കുറവൊന്നുമില്ല.തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് തെറി പറയുന്നില്ല.
എന്നാല്‍ ഒരുത്തന്റെ പോസ്റ്റ് അവന്റെ ഫോട്ടോ സഹിതം ഇവിടെ പോസ്റ്റ് ചെയ്യുന്നു എന്ന് പറഞ്ഞ്കൊണ്ടാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.അതിലെ കമന്റ് വായിക്കാന്‍ ഞങ്ങളുടെ സംസ്കാരവും അനുവദിക്കുന്നില്ല.നിങ്ങള്‍ തന്നെ വായിക്കുക.രതീഷ്ബാബുവിനെ ഒന്ന് തിരിച്ചറിഞ്ഞ് വെക്കുക.
ഫിലീം കോര്‍ട്ട്.