സുരേഷ് ഗോപിയുടെ പുതിയ കഥാപാത്രം, 250-ാം സിനിമ.പൃഥ്വിരാജ് വക പാരയോ?
എന്തായാലും സുരേഷ് ഗോപിയുടെ 61-ാം ജന്മ ദിനത്തില്‍ പ്രഖ്യാപിച്ച 250-ാം ചിത്രം കോടതി കയറിയിരിക്കുകയാണ്.കയറിയതല്ല കയറ്റിയതാണ്.പൃഥ്വിരാജും സംഘവും. ദുല്‍ഖറായിരുന്നു സുരേഷ് ഗോപിയുടെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.
സംഗതി പറന്ന് കയറി ട്രെന്റിങില്‍ ഒന്നാം സ്ഥാനം
അലങ്കരിച്ചു.കടുവകുന്നേല്‍ കുറുവാച്ചന് എന്ന സുരേഷ് ഗോപിയുടെ കിടുലുക്കില്‍ മലയാള സിനിമ ശരിക്കും ആഘോഷിക്കുകയായിരുന്നു.എന്നാല്‍ പൃഥ്വിരാജ് മുമ്പ് ഇതേ സ്റ്റൈലില്‍ ജീപ്പിന്റെ മുകളിലിരുന്നിട്ടുണ്ടെന്നും പൃഥ്വിരാജിന്റെ സ്വപ്നമായിരുന്നു കടുവ
എന്ന ചിത്രത്തിനു വേണ്ടിയുള്ള ഈ കുത്തിയിരിപ്പെന്നും ഷാജി കൈലാസിനെ ഈ പടം ഏല്‍പ്പിച്ചതും പൃഥ്വി തന്നെയാണെന്നും അവകാശപ്പെട്ട്സംവിധായകന് ജിനു എബ്രഹാം എന്ന ആളാണ്
കോടതിയെ സമീപിച്ചത്.
പകര്‍പ്പവകാശ ലംഘനം നടത്തിയെന്നാണ് കോടതിയില്‍ ഇവര്‍ പറഞ്ഞിരിക്കുന്നത്.പാതിരാതിരുന്നാളിന് എസ് ഐ ആയ ഡൊമനിക് പോളിനെ കുരിശുപള്ളി കവലയിലിട്ട് അടിച്ചൊതുക്കുന്നതിന് കയ്യടി വാങ്ങുന്ന കടുവാകുന്നേല്‍ കുറുവാച്ചന് ഇനി അനിശ്ചിതത്വത്തിലാകും.
കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.നിധിന് രണ്ജിപണിക്കറാണ് ഈ ചിത്രത്തിന്റെ സംവിധായകന്.
എന്തായാലും അദ്ദേഹത്തിനും പറയാന്‍ ന്യായങ്ങളുണ്ടാകുമല്ലൊ.കോടതി അതുകൂടി കേള്‍ക്കട്ടെ എന്നിട്ട്
പറയട്ടെ ആരാകും കുറുവാച്ചനെന്ന്.
ഫിലീം കോര്‍ട്ട്.