എന്റെ ആഘോഷങ്ങള്‍ക്ക് വിലങ്ങ് തടിയാകണ്ട.കരഞ്ഞിരിക്കാന്‍ പൊട്ടിയല്ല.നിത്യമേനോന്.
എല്ലാവരും പറയും വയറ്കൂടിയല്ലൊ എന്ന്.എന്നാല്‍
ആ വയറിന് വേണ്ടിയാണ് എല്ലാവരും ജോലിയെടുക്കുന്നത് എന്ന യാഥാര്‍ത്ഥ്യം എന്തേ ഓര്‍ക്കുന്നില്ല.
നിത്യമേനോന് എന്ന മലയാളത്തിന്റെ സുന്ദരി നടിയാണ് അവര്‍ നേരിടുന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ച്
പറയുന്നത്.
നിത്യ നന്നായി ഭക്ഷണം കഴിക്കും.അത് തുറന്ന് പറയാന്‍ അവര്‍ക്കൊരു മടിയുമില്ല.കാരണം നന്നായി
അദ്ധ്വാനിക്കും,സമ്പാദിക്കും. സമ്പാദ്യത്തില്‍ നിന്നെടുത്ത് നല്ല രുചിയുള്ള ഭക്ഷണം കഴിക്കും.രുചി കൂടുംതോറും കഴിക്കുന്നതിന്റെ അളവും കൂടും.അപ്പോള്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അളവിലും വ്യത്യാസം വരും.മനസ്സിലായില്ലെ തടി കൂടും അങ്ങിനെ തടിവെച്ചപ്പോഴാണ് പലരും താരത്തെ ഉപദേശിക്കുന്നതും കളിയാക്കുന്നതും.ഒരു ക്യാമറയില്‍ കൊള്ളാത്ത അത്ര തടിച്ചിട്ടുണ്ടെന്നെല്ലാം.പക്ഷെ നിത്യ പറയുന്നത് ഇതെല്ലാം കേട്ട് മൂക്ക് ചീറ്റി കണ്ണീരൊലിപ്പിക്കാന്‍ ഞാനൊരു പൊട്ടിപ്പെണ്ണൊന്നുമല്ല.നല്ല ചങ്കുറപ്പുണ്ട് എന്റെ തടി കൂടുന്നതില്‍ ആരും വേദനിക്കണ്ട.
മലയാളിയായ നിത്യമേനോന് ആഭിനയിക്കാത്ത
ഭാഷകളില്ല ഇനി സിനിമയില്‍.അതുകൊണ്ട് തന്നെ
അവര്‍ക്ക് ആരാധകരുമുണ്ട് ലോകം മുഴുവന്‍.
ഫിലീം കോര്‍ട്ട്.