അസാം സ്വദേശിനി മുണ്മിക്ക് കണ്ണൂരില്‍ വീട് വെച്ച് നല്‍കും- നടന് സുരേഷ് ഗോപി.
വളരെ സന്തോഷം നിറഞ്ഞ വാര്‍ത്ത സുരേഷ് ഗോപി എന്ന ജനപ്രിയ നായകന് തന്റെ കിരീടത്തിലേക്ക് ഒരു പൊന്‍ തൂവ്വല്‍ കൂടി ചേര്‍ത്തിരിക്കുകയാണ്.കണ്ണൂര്‍ ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡ് വികാസ് നഗറില്‍ നിന്നും BJPസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് അസാം സ്വദേശിനിയായ മുണ്മിയാണ്.
ഒറ്റ മുറി വാടകവീട്ടിലാണ് മുണ്മിയും ഭര്‍ത്താവും രണ്ട് പെണ്
മക്കളും താമസിക്കുന്നത്.മുണ്മി മത്സരിക്കുന്നതും താമസിക്കുന്നതും വാര്‍ത്തയായതോടെയാണ് സുരേഷ് ഗോപി പ്രഖ്യാപിച്ചത് അവര്‍ക്കൊരു വീട് ഞാന്‍ വാങ്ങിക്കൊടുക്കും.ഈ വിവരം മുണ്മിയെ വിളിച്ച് സുരേഷ് ഗോപി തന്നെയാണ് പറഞ്ഞത്.അസാം സ്വദേശിനിയായ മുണ്മി നല്ല പോലെ മലയാളം സംസാരിക്കും.മലയാളത്തില്‍ തന്നെയാണ് നന്ദിയറിയിച്ചത്.സുരേഷ് ഗോപി സാറിന് എന്റെ നന്ദിയുണ്ട് വളരെ സന്തോഷമുണ്ട് മറ്റൊന്നും പറയാനില്ല.
7 വര്‍ഷം മുമ്പാണ് ഇരിട്ടിക്കാരനായ സതീഷിനെ വിവാഹം കഴിച്ച്
മുണ്മി കേരളത്തിന്റെ മരുമകളായെത്തുന്നത്.സതീഷ് മുണ്മി ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ്.ജനങ്ങളെ സേവിക്കാന്‍ ഭാഷ
പ്രശ്നമല്ലെന്നും കരുത്തനായ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ
ഇച്ഛാശക്തിയും കേന്ദ്ര സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികളുമാണ്
തന്നെ BJP സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രേരിപ്പിച്ചതെന്നും മുണ്മി പറയുന്നു.
ഇത് കേരളമാണ് നന്മയുടെ മണ്ണ് സ്വാഗതം മുണ്മി.
ഫിലീം കോര്‍ട്ട്.