മമ്മുട്ടിയില്‍ നിന്ന് ഒരുപാടു പഠിച്ചു, മോഹന്‍ ലാലിന്റേത് പറയണ്ടല്ലോ.. തുറന്നു പറഞ്ഞു സുരേഷ് ഗോപി…..
മോഹന്‍ലാല്‍, മമ്മുട്ടി, സുരേഷ് ഗോപി ഈ ത്രയം മലയാള സിനിമയുടെ അഭിമാന സ്തംഭങ്ങളാണ്, അതില്‍ സുരേഷ് ഗോപിയുടെ തന്റെ സിനിമാ സഹോദരങ്ങളെ കുറിച്ചുള്ള പറഞ്ഞ വാക്കുകളാണ് വൈറല്‍, മമ്മൂട്ടി സിനിമയില്‍ തന്റെ പാഠംപുസ്തകമായിരുന്നെന്ന് സുരേഷ്ഗോപി. ‘അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിച്ചിട്ടുണ്ട്. സിനിമ എന്റെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഏറെ ഗുണം ചെയ്തത് ആ പാഠങ്ങളാണ്. ലാല്‍ പിന്നെ സുഹൃത്തായിരുന്നു. മമ്മൂക്ക അങ്ങനെയല്ല. അച്ഛനോ ബിഗ് ബ്രദറോ ഒക്കെയാണ്. മമ്മൂക്കയുടെ കൂടെ ചെയ്യുമ്പോള്‍ പുള്ളിയുടെ നേച്ചര്‍ അനുസരിച്ച് നില്‍ക്കണം. അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു. പിന്നീട് അത് എനിക്ക് ഗുണം ചെയ്തു.’ സുരേഷ് ഗോപി പറയുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം പാപ്പന് ജൂലൈ 29ന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. സുരേഷ് ഗോപിക്കൊപ്പം മകന് ഗോകുല്‍ സുരേഷും ചിത്രത്തില്‍ എത്തുന്നു എന്നത് ആരാധകര്‍ക്ക് ആകാംക്ഷ ജനിപ്പിക്കുന്ന കാര്യമാണ്. ആദ്യമായിട്ടാണ് അച്ഛനും മകനും ഒരു സിനിമയില്‍ ഒന്നിക്കുന്നത്. അച്ഛനെയും മകനെയും വെള്ളിത്തിരയില്‍ ഒരുമിച്ച് കാണാന്‍ സാധിക്കുന്നതിന്റെ സന്തോഷവും ആരാധകര്‍ക്കുണ്ട്. നന്മയുള്ള മനുഷ്യന് നാടിന്റെ അധിപനായി നിലനില്ക്കട്ടെ. FC