അഞ്ച് ദിവസത്തിനിടെ രണ്ട് മരണം.നടന് സുശാന്തും മാനേജര്‍ ദിശയും ദുരൂഹത.
എങ്ങിനെ സഹിക്കാന്‍ കഴിയും ബോളിവുഡിന് 32
വയസ്സിന്റെ നിറക്കൂടുകളെ ഒരു മുഴം കയറില്‍ തൂക്കി
അവസാനിപ്പിച്ചുകളഞ്ഞില്ലെ.സുശാന്ത് സിംഗ് രജ്പുത്ത് എന്ന കൗമാരതാരം.
അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സുശാന്തിന്റെ മാനേജരായിരുന്ന ദിശ സായി കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്ന് ചാടി മരിച്ചത്.അത് കഴിഞ്ഞ് എല്ലാം ശാന്തമായി ഇരിക്കുമ്പോഴാണ് വീണ്ടും രാജ്യത്തെ നടുക്കികൊണ്ട് സുശാന്തിന്റെ മരണവാര്‍ത്ത എത്തുന്നത്.
രണ്ട് മരണത്തിലും എന്താണ് സംഭവിച്ചതെന്ന് കണ്ടെ
ത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്.ദിശയുടെ മരണം അറിഞ്ഞ സുശാന്ത് കുറിച്ചത്,ഞെട്ടിക്കുന്ന
മരണമാണ്.ദിശയുടെ കുടുംബത്തിനും കൂട്ടുകാര്‍ക്കും
എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.
എന്നായിരുന്നു.
ദിശക്ക് ബോളിവുഡിലെ മറ്റ് താരങ്ങളുടെ അനുശോ
ചന കുറിപ്പും ലഭിച്ചിരുന്നു.പക്ഷെ ചുരുളഴിയേണ്ടത് എന്തിനീ രണ്ട് യുവത്വങ്ങളും തങ്ങളുടെ ജീവിതം
ബലി കഴിച്ചു എന്നതില്‍.ദിശയുടെ മരണവുമായി
ബന്ധപ്പെട്ട് മറ്റെന്തെങ്കിലും ചോദ്യം ചെയ്യലുകളെ
അഭിമുഖീകരിക്കേണ്ടി വരുമെന്ന ചിന്തയാണോ ഈ
മരണത്തിന് പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
നാളെയാണ് ദിശയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
ലഭിക്കുന്നത്.അനുശോചനങ്ങളുടെയും കൂട്ട നിലവിളികളുടെയും ബഹളത്തില്‍ മുങ്ങിപ്പോയിരിക്കുകയാണ്
മുംബൈ എന്ന നഗരം.അത്രയേറെ ആരാധകരുണ്ട്
സുശാന്തിന്.അവര്‍ക്കിത് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇനിയില്ല തങ്ങള്‍ സിനേഹിച്ച സുശാന്തെന്ന.്’ഓര്‍ക്കുക മരണം തിരഞ്ഞെടുക്കും മുമ്പ് ജന്മം നല്‍കിയവരെ’. അവരെത്ര ത്യാഗം സഹിച്ചായിരിക്കും നമ്മെ വളര്‍ത്തിയത്. ആത്മഹത്യയില്‍ അഭയമില്ല.
ഫിലീം കോര്‍ട്ട്.