ഒരു ദിവസം ബോളിവുഡില്‍ രണ്ട് നടന്മാര് മരിച്ചു. സുശാന്ത് തൂങ്ങിയും, രത്തന്‍ ചോപ്ര ക്യാന്‍സര്‍ മൂലവും.
2020 ലോകത്തിന് തന്നെ ദുരന്തം സമ്മാനിച്ച വര്‍ഷ
മായി മുന്നോട്ട് കുതുക്കുകയാണ്.ഒറ്റ വൈറസിനാല്‍
മരിച്ചു വീഴുന്നത് ലോകത്താകമാനം ലക്ഷ കണക്കിന്
ജനങ്ങളാണ്.ആ മരണത്തിന് പ്രായം,ലിംഗ വ്യത്യാസം
ഒന്നുമില്ല.ആ ഭയത്തിനിടക്ക് വരുന്ന ചില മരണങ്ങള്
മനുഷ്യനെ വല്ലാതെ തകര്‍ത്ത് കളയുന്നു.പലരും
ജീവനുവേണ്ടി കടുത്ത പോരാട്ടം നടത്തുമ്പോള്‍ ചില
രത് പൂ പോലെ വലിച്ചെറിഞ്ഞു കളയുന്നു.സുശാന്ത്
സിംഗ് രജ്പുത്ത് തന്റെ മാനേജര്‍ ദിശ സാലിയന്റെ
ആത്മഹത്യ കഴിഞ്ഞതിന്റെ 6ാം ദിവസം മുംബൈ
ബാന്ദ്രയിലുള്ള ഫ്ളാറ്റില്‍ തൂങ്ങി മരിക്കുകയായിരുന്നു.32 വയസ്സ്.
ശനിയാഴ്ച രാത്രി നടന്ന പാര്‍ട്ടി കഴിഞ്ഞ് മുറിയില്‍
കയറി വാതിലടച്ചു.സുശാന്ത് ഞായറാഴ്ച ഉച്ചയായിട്ടും വാതില്‍ തുറക്കാത്തതില്‍ ഭയന്ന സുഹൃത്തുക്കള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ്
തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ആറ്മാസക്കാലമായി കടുത്ത വിഷാദ രോഗത്തിന്
ചികിത്സയിലായിരുന്നത്രേ.സുശാന്ത് സിംഗ് രജ്പുത്.
അതുകൊണ്ട് തന്നെ ആത്മഹത്യയാണ് താരത്തിന്റെ
വിയോഗമായി പോലീസ് പറയുന്നത്.
അതിന്റെ പിന്നാലെ ബോളിവുഡിന് മറ്റൊരു നഷ്ടം
കൂടി സംഭവിച്ചിരിക്കുന്ന വാര്‍ത്ത എത്തിയിരിക്കുന്നു.
മുന്‍കാല സൂപ്പര്‍ നടന് രത്തന്‍ ചോപ്രയാണ് 70 വയസ്സില്‍ ക്യാന്‍സറിന് കീഴടങ്ങിയിരിക്കുന്നത്.പഞ്ചാബിലെ വാടക വീട്ടിലായിരുന്നു താരം താമസിച്ചിരുന്നത്.
താന്‍ കടുത്ത ദാരിദ്രത്തിലാണെന്ന് പറഞ്ഞ് ധര്‍മ്മേന്ദ്ര അക്ഷയ് കുമാര്‍ സോനുസുദ് എന്നിവര്‍ക്ക് കത്തയച്ചിരുന്നെന്നും.മരുന്ന് വാങ്ങാനുള്ള സഹായം പോലും കിട്ടിയില്ലെന്ന് വാര്‍ത്തയുണ്ട്.
തനൂജ നായികയായ മമ്മീകി ഗുഡിയ 1972ല്‍ ഇറങ്ങിയപ്പോള്‍ അതിലെ നായകനായിരുന്നു.പടം സൂപ്പര്‍
ഹിറ്റ് 1977ല്‍ അയിനാ എന്ന ചിത്രത്തിലും അഭിനയിച്ചു.
വിവാഹം കഴിച്ചിരുന്നില്ല വളര്‍ത്തുമകള്‍ അനിതയായിരുന്നു ഒപ്പം അവരായിരുന്നു മരണവാര്‍ത്ത പുറത്ത്
വിട്ടത്.രണ്ട് മരണങ്ങളും ഒരേ നാളില്‍.ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.