നടന് സുശാന്ത് സിംഗ് തൂങ്ങി മരിച്ചു.ബോളിവുഡിനും ആരാധകര്‍ക്കും കനത്ത നഷ്ടം.
വിലാപങ്ങള്‍ക്കിടയിലും ഉയരുന്നത് ഒരേ ഒരു ചോദ്യം.എന്തിനിത് ചെയ്തു?. അധികം വിടര്‍ത്താത്ത ആ
ചുണ്ടില്‍ നിന്ന് വിരിയുന്ന മന്ദഹാസം നിലച്ചു.
ആ ചെറുചിരി മതിയായിരുന്നു ആരാധകര്‍ക്ക്.ഇരു
കൈയ്യും നീട്ടിയാണ് സുശാന്ത് സിംഗിനെ പ്രേക്ഷകര്‍
ഏറ്റെടുത്തത്.അവന്റെ കഴിവുകളെ വാനോളം പുകഴ്ത്തിയവര്‍ക്ക് ജൂണ്‍ 14 ഞായറാഴ്ച കറുത്ത ദിനമായി.
ആരും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത് കേട്ടുകൊണ്ട്
ഉണരേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ബോളിവുഡും
സിനിമാ ലോകവും ആരാധകരും.
2013ല്‍ ഇറങ്ങിയ കൈ പോ ചെ യാണ് സുശാന്തിന്റെ
ആദ്യ ചിത്രം.അവതാരകന്,ഡാന്‍സര്‍ എന്നീ നിലകളിലും സുശാന്ത് അറിയപ്പെട്ടു.
പാട്ന സ്വദേശിയായ സുശാന്ത് ശനിയാഴ്ച സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി നടത്തിയിരുന്നു.ശേഷം കതകടച്ചു കിടന്ന സുശാന്ത് സഹായി വിളിച്ചിട്ടും കതക് തുറന്നില്ല.ബലം പ്രയോഗിച്ച് തുറന്നപ്പോള്‍ തൂങ്ങി
മരിച്ച നിലയിലായിരുന്നു.
ആറ് ദിവസം മുമ്പ് സുശാന്തിന്റെ മാനേജര്‍ ദിഷാ സാലിയന്‍ മലാടിലെ കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്ന് ചാടി മരിച്ചത്.ദിഷയുടെ കുടുംബത്തിനും
സുഹൃത്തുക്കള്‍ക്കും അനുശോചനമറിയിച്ച് സുശാന്ത്
പോസ്റ്റ ഇട്ടിരുന്നു.
1986 ജനുവരി 21 ബിഹാനിലെ പാട്നയിലാണ് ജനനം.അമ്മയുടെ മരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക്
താമസം മാറി.സഹോദരി റിദു സിംഗ് ക്രിക്കറ്റ് താരവും സഹോദരന് നീരജ് കുമാര്‍ സീംഗ് ബബുലു MLAയുമാണ്.ധോണി ദ് അണ്‍ടോള്‍ഡ് സ്റ്റോറിയിലെ അഭിനയത്തിലൂടെ സുശാന്ത് സിംഗ് രജ്പുത്ത് രാജ്യം അറിയപ്പെടുന്ന താരമായി .
വിശ്വസിക്കാന്‍ കഴിയുന്നില്ല,ഞെട്ടലില്‍ നിന്ന് കരകയറാന്‍ കഴിയുന്നില്ല എന്നാണ് ബോളിവുഡിലെ മുന്‍
നിരനായകന്മാരായ അക്ഷയ് കുമാര്‍,ഷാറൂഖ് ഖാന്,
അമിതാബച്ചന്,റിതേഷ് ദേശ്മുഖ്,ഗായകന് വിശാഖ്
ദദലാനി തുടങ്ങിയവരെല്ലാം രേഖപ്പെടുത്തിയത്
സുശാന്ത് രജ്പുത്തിന് ആദരാഞ്ജലികള്‍.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഓര്‍ക്കുക.
ഫിലീം കോര്‍ട്ട്.