ഞങ്ങള്‍ക്കെന്താ പ്രണയവും കാമവും പാടില്ലെ… നടി സ്വാസിക കാണിച്ചത് ചങ്കൂറ്റം….
ചിലതെല്ലാം ചിലരുടെ മാത്രം കുത്തകയാണെന്ന ധാരണയിലാണ് പോക്ക്… എന്നാല്‍ ഈ മണ്ണില്‍ ആണിനും പെണ്ണിനും അവകാശം തുല്യമാണെന്ന് അറിയാത്ത കുറെ പോഴന്മാരുണ്ട് അത്തരത്തിലൊരു പോഴനാണ് സ്വാസിക അടിപൊളിയായി മറുപടികൊടുത്തത്.
പുതിയ സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ വന്ന സദാചാര ചോദ്യം ചെയ്യലുകള്‍ക്ക് ചുട്ട മറുപടി കൊടുത്ത് നടി സ്വാസിക. സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ചതുരത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവിട്ട പോസ്റ്ററിനുനേരെ വന്ന വിമര്‍ശനങ്ങളോടാണ് രൂക്ഷമായ ഭാഷയില്‍ താരം പ്രതികരിച്ചത്. റിലീസിന് കാത്തുനില്ക്കുന്ന ചിത്രത്തില്‍ സ്വാസികയും റോഷന് മാത്യുവും തമ്മില്‍ ഇഴകിച്ചേരുന്ന സീനാണ് ചിലരെ ചൊടിപ്പിച്ചത്. സ്വാസിക ഇന്റസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ പോസ്റ്റിന് താഴെ വന്ന കമന്റിനാണ് താരം മറുപടി നല്‍കിയത്.
‘ആണുങ്ങളെ മാത്രമാണോ സിനിമ ‘കാണിക്കുവാന്‍’ ഉദ്ദേശിക്കുന്നത്’ എന്നും നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നുമായിരുന്നു വിമര്‍ശനം.’ സംസ്കാരം സമൂഹത്തിന്റെ ഭാഗമാണ്, ഏവരും ഒരു പരിധി വരെയെങ്കിലും അതിനെ മാനിക്കേണ്ടതുണ്ട്. ആളുകള്‍ കൂടുന്നിടത്തല്ല, ആഭാസം കാണിക്കേണ്ടത്’ എന്നും വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായി സ്വാസിക പറഞ്ഞതിങ്ങനെ: ‘അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍ സഹതാപം മാത്രം.
അഡല്‍സ് ഓണ്‍ലി എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്നാണ് അര്‍ത്ഥം, അല്ലാതെ പ്രായപൂര്‍ത്തിയായ പുരുഷന്മാര് മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകര്‍ക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററില്‍ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ആരംഭിക്കൂ പ്ലീസ്..തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.’ താരത്തിന്റെ മറുപടിയെ അനുകൂലിച്ച് ഒട്ടേറെ പേരാണ് പ്രതികരിച്ചത്. നന്നായി ഇതുപോലെ മറുപടികൊടുത്താല്‍ ചിലരെങ്കിലും ശരിയാകും. FC