നടന് സതീഷ്കുടുങ്ങി നടി ദര്‍ശ ധരിച്ച വസ്ത്രത്തിനുള്ളിലേക്കി നോക്കി പറഞ്ഞതോടെ പിടിവിട്ടു…..
നല്ലതാണു പറഞ്ഞത് പക്ഷെ പാടില്ലായിരുന്നു അതുപറയാന്‍, വസ്ത്രം ധരിക്കാതെ എങ്ങനെയാണ് നടക്കാന്‍ കഴിയുക എന്നു നോക്കിനടക്കുന്ന കാലമാണ് അതിനിടയിലാണ്, തമിഴില്‍ നിരവധി ഹാസ്യകഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് സതീഷ്. ഇദ്ദേഹമിപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിക്കുന്നത് വിവാദമായ ഒരു പ്രസ്താവനയുടെ പേരിലാണ്. ഒപ്പം അഭിനയിച്ച നായികനടിയുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള കമന്റാണ് സതീഷിന് വിനയായത്. ആര്.യുവന് സംവിധാനം ചെയ്യുന്ന ഓ മൈ ഗോസ്റ്റ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചായിരുന്നു വേദി.
സണ്ണി ലിയോണും ദര്‍ശാ ഗുപ്തയുമാണ് ചിത്രത്തിലെ നായികമാര്‍. ചടങ്ങില്‍ സണ്ണി ലിയോണ്‍ സാരിയും ദര്‍ശാ ഗുപ്ത ക്രോപ് ടോപ്പും ലെഹങ്കയുമാണ് ധരിച്ചിരുന്നത്. വേദിയില്‍ സംസാരിക്കുന്നതിനിടെ ദര്‍ശാ ഗുപ്ത ധരിച്ചിരുന്ന വസ്ത്രത്തെപ്പറ്റിയുള്ള സതീഷിന്റെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. ബോംബെയില്‍ നിന്നാണ് നമുക്കെല്ലാം വേണ്ടി സണ്ണി ലിയോണ്‍ തമിഴ്നാട്ടിലേക്ക് വന്നത്. അവര്‍ എങ്ങനെയാണ് വസ്ത്രം ധരിച്ചതെന്ന് നോക്കൂ. കോയമ്പത്തൂരില്‍ നിന്ന് വന്ന ദര്‍ശ ഗുപ്തയെ നോക്കൂ. സണ്ണി ലിയോണാണ് നമ്മുടെ സംസ്കാരത്തിനനുസരിച്ചുള്ള വസ്ത്രം ധരിച്ചെത്തിയത് എന്നായിരുന്നു സതീഷിന്റെ വാക്കുകള്‍.
എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് പിന്നീട് ഉയര്‍ന്നത്. ഗായിക ചിന്മയി, സംവിധായകന് നവീന്‍ തുടങ്ങിയവര്‍ സതീഷിനെതിരെ രംഗത്തെത്തിയ പ്രമുഖരില്‍ ഉള്‍പ്പെടുന്നു. സതീഷിന്റെ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് ചിന്മയി ട്വീറ്റ് ചെയ്തു. ഇത് തമാശയല്ലെന്നും പുരുഷന്മാരുടെ ഇത്തരം സ്വഭാവത്തിന് എന്നാണ് അറുതിയാവുന്നതെന്നും അവര്‍ ട്വീറ്റില്‍ ചോദിച്ചു. എന്നാല്‍ താന്‍ അങ്ങനെയൊരു പരാമര്‍ശം നടത്തിയത് ദര്‍ശയോട് ചോദിച്ചിട്ടാണെന്നാണ് സതീഷ് വിശദീകരിച്ചത്.
സണ്ണി ലിയോണ്‍ എന്താണ് ധരിക്കുന്നത് എന്നതിനേക്കുറിച്ച് ദര്‍ശയ്ക്ക് ഏറെ ആകാംക്ഷയുണ്ടായിരുന്നു. അവര്‍ സാരിയുടുത്തുവന്നത് കണ്ടപ്പോള്‍ ദര്‍ശ അത്്ഭുതപ്പെട്ടു. തമാശയ്ക്ക് പറഞ്ഞകാര്യമാണ് സീരീയസായി എടുത്തതെന്നും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സതീഷ് പറഞ്ഞു. FC