ഇഷ്ട നടിയുടെ വീട് വാടകക്ക് ചോദിക്കുന്നത് മാസം 37 ലക്ഷം.. നാല് കിടപ്പുമുറി 7 കുളിമുറി…..
അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ ടെയ് ലര്‍ സ്വിഫ്റ്റിന്റെ വെസ്റ്റ് വില്ലേജില്‍ സ്ഥിതി ചെയ്യുന്ന വീട് വാടകയ്ക്കെന്ന് റിപ്പോര്‍ട്ട്. 19-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ വീട് 2019-ല്‍ പുറത്തിറങ്ങിയ സ്വിഫ്റ്റിന്റെ ‘കോര്‍ണെലിയ സ്ട്രീറ്റ്’ എന്ന ഗാനത്തിന് പ്രചോദനമായിരുന്നു. നാല് കിടപ്പുമുറിയും ഏഴ് കുളിമുറിയുമുള്ള ഈ ടൗണ്‍ഹൗസിന് 45,000 ഡോളര്‍ അതായത് ഏകദേശം 37.17 ലക്ഷം രൂപയാണ് മാസവാടക പ്രതീക്ഷിക്കുന്നത്. മൂന്ന് നിലകളിലായി പണികഴിപ്പിച്ചിരിക്കുന്ന ഈ വീടിന്റെ ആകെ വിസ്തീര്‍ണം 5,500 ചതുരശ്ര അടിയാണ്.
30 അടി നീളമുള്ള ഇന്‍ഡോര്‍ സ്വിമ്മിങ് പൂളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഇതിനോട് ചേര്‍ന്ന് ലോഞ്ച് ഏരിയയും തീകായുന്നതിനുള്ള ഫയര്‍പ്ലെയ്സും ഒരുക്കിയിട്ടുണ്ട്. വീടിന്റെ പുറകുവശത്തെ വാതില്‍ തുറക്കുന്നത് ചെറിയൊരു ഗാര്ഡന് പാഷിയോയിലേക്കാണ്. മനോഹരമായ ലൈറ്റുകളാല്‍ അലങ്കരിച്ചിരിക്കുകയാണ് രണ്ടാമത്തെ നില. ഗ്ലാസ് വിന്‍ഡോയും ഫയര്‍പ്ലെയ്സും ഇവിടെയും നല്കിയിരിക്കുന്നു. ഓപ്പണ്‍ ശൈലിയിലുള്ള അടുക്കളയും ഇതിനോട് ചേര്‍ന്ന് നില്ക്കുന്ന ഡൈനിങ്ങ് ഏരിയയും രണ്ടാമത്തെ നിലയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ ഒരു വശത്തായി ലിവിങ് ഏരിയ നല്കിയിരിക്കുന്നു. ഇത് ഗസ്റ്റ് റൂമായും ഉപയോഗപ്പെടുത്താം.
നിലവില്‍ ഇത് സ്വിഫ്റ്റിന്റെ ഓഫീസ് റൂമായാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് കിടപ്പുമുറികളും ഇവിടെ കൊടുത്തിരിക്കുന്നു. രണ്ട് മുറികള്‍ക്കും സ്വകാര്യ ടെറസും നല്‍കിയിട്ടുണ്ട്. റൂഫ് ടോപ് ടെറസിലാകട്ടെ പാര്‍ട്ടികള്‍ ഒരുക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ നല്കിയിരിക്കുന്നു. നിലവില്‍ ഇറ്റാലിയന്‍ ഫര്‍ണിച്ചര്‍ സ്ഥാപനമായ സാനോറ്റയാണ് നിലവില്‍ ഈ വീട് വാടകയ്ക്ക് ഉപയോഗിച്ചു വരുന്നത്. FC