യുവനടി നിദ പുഴയില്‍ വീണുമരിച്ചു ഷൂട്ടിംഗ് ഇടവേളയിലായിരുന്നു മരണം, നടുക്കം മാറില്ല…..
മരണം കാത്തിരിക്കുകയായിരുന്നു… തേടിച്ചെന്ന് അതേറ്റുവാങ്ങുക എന്ന കര്‍മ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ യുവനടിയും സുന്ദരിയുമായിരുന്ന നിദ പച്ചരവീരാപോങ്കിന്.
തായ് ലന്റ് നടി നിദ പച്ചരവീരാപോങ്കിനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു, 37 വയസ്സായിരുന്നു താരത്തിന് ചാവോ ഫ്രായ നദിയില്‍ സ്പീഡ് ബോട്ടില്‍ നടിയുടെ പേഴ്സണല്‍ മനേജരടക്കം അഞ്ച് പേര്‍ക്കൊപ്പം യാത്ര പോയതായിരുന്നു നിദ. ബോട്ടില്‍ നിന്ന് അബദ്ധത്തില്‍ നടി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് സഹയാത്രികര്‍ പറയുന്നത്. തിരച്ചിലിനൊടുവില്‍ മൃതദേഹം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെടുക്കുകയായിരുന്നു.
നിദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. സ്പീഡ് ബോട്ടിന് ലൈസന്‍സ് ഇല്ലെന്ന്് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിദ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് സഹയാത്രികര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുപത് വര്‍ഷത്തോളമായി തായ് ലന്റിലെ വിനോദ രംഗത്ത് പ്രവര്‍ത്തിക്കുകയാണ് നിദ. ദ ഫോളന്‍ ലീഫ് എന്ന ടെലിവിഷന്‍ ഡ്രാമയിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്, ഇനിയെന്തായാലും അവരില്ലെന്ന് വിശ്വസിക്കുകയല്ലാതെ തരമില്ല. ആദരാഞ്ജലികളോടെ FC