അഭിനയിക്കാനെന്ന് പറഞ്ഞു കൊണ്ടുവന്നു, മൂന്നുപേർക്ക് ലൈംഗീക ബന്ധത്തിൽ ഏർപ്പെടണം നടി ചാർമിളയുടെ അവസ്ഥ…..
പണ്ട് നടി ഷീലക്കുണ്ടായ ഒരനുഭവം അവർ പറഞ്ഞതിങ്ങനെ അമേരിക്കയിലുള്ള ഒരാൾവന്നു തീയതി വാങ്ങി സിനിമ തുടങ്ങി ഒരു പാട്ടുസീനാണ് എടുത്തത് റീടേക്ക് വരെ എടുത്തെടുത്തു നാലഞ്ചു ദിവസം കഴിഞ്ഞു ഷൂട്ട് നടക്കുന്നത് പാട്ടുസീനിൽ കെട്ടിപിടിക്കുക കട്ടിലിൽ കിടക്കുക അഭിനയിക്കുന്ന ആൾ തന്നെയാണ് നിർമ്മാതാവും ഏഴാം ദിവസം നായകനെ കാണുന്നില്ല റൂമിൽ ഒരുകത്തെഴുതിവെച്ചു അയാൾ അമേരിക്കയിലേക്ക് തിരികെ പോയി എന്നോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു ഇത്തരത്തിലൊരു സാഹസത്തിന് മുതിർന്നതെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
എന്നാൽ ചാർമിളക്കുണ്ടായത് ദുരനുഭവമാണ്.. അവര്‍ പറയുന്നത് കേൾക്കുക,
കോഴിക്കോട് നിന്നുള്ള മൂന്ന് യുവാക്കള്‍ തന്നോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്നും വളരെ ഞെട്ടലുണ്ടാക്കിയ അനുഭവമാണെന്നും ചാര്‍മിള പറഞ്ഞു. ഒരു തമിഴ്ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ചാര്‍മിളയുടെ വെളിപ്പെടുത്തല്‍.
”കോഴിക്കോട് നിന്ന് വിമാനം പിടിച്ചാണ് അവരെത്തിയത്. സിനിമ ചെയ്യാനാണ് എന്നാണ് പറഞ്ഞത്. ”ചേച്ചി വന്ന് ചെയ്ത് തരണേ’ എന്ന് പറഞ്ഞു. ശരിയെന്ന് ഞാന്‍ പറഞ്ഞു. അവരാണ് ആ ചിത്രത്തിന്റെ നിര്‍മാതക്കള്‍.
അങ്ങനെ ഞാന്‍ കോഴിക്കോടെത്തി. മൂന്ന് ദിവസത്തെ ചിത്രീകരണത്തിന് ശേഷം നാലാമത്തെ നാള് അവര്‍ വന്നില്ല. അതിനിടെ എന്റെ അസിസ്റ്റന്റ് എന്നെ വിളിച്ചു. ‘അക്കാ അവര്‍ പെട്ടിയില്‍ പണവുമായി കാണാന്‍ വന്നുവെന്നും എനിക്ക് 50000 രൂപ നല്‍കാമെന്നും സിനിമയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടു’വെന്നും പറഞ്ഞു. രണ്ട് ദിവസമായിട്ടും എനിക്ക് പ്രതിഫലം തന്നിട്ടില്ല. എന്നാല്‍ അസിസ്റ്റന്റിന് പ്രതിഫലം നല്‍കിയത് കേട്ടപ്പോള്‍ ആശ്ചര്യം തോന്നി. അവരെ വിളിച്ച് കാര്യം തിരക്കി. അപ്പോഴേക്കും അവരുടെ മുഖം മാറി.
തമാശ അവിടെ നില്ക്കട്ടെ, ഞങ്ങളില്‍ ഒരാളെ നിങ്ങള്‍ തിരഞ്ഞെടുക്കണം. അതില്ലാതെ പറ്റില്ല. എന്റെ മുഖത്ത് നോക്കിയാണ് ചോദിച്ചത്. അതില്‍ ഒരാളെ നോക്കി ഞാന്‍ പറഞ്ഞു. എന്റെ മകന് കുറച്ചുകൂടി വളര്‍ന്നാല്‍ നിങ്ങളുടെ പ്രായമാകും. എങ്ങനെ ഇങ്ങനെ ചോദിക്കാന്‍ തോന്നി. എന്നെ അമ്മ എന്നാണ് നിങ്ങള്‍ പ്രായം കൊണ്ട് വിളിക്കേണ്ടത്. അവര്‍ പറഞ്ഞു പറ്റില്ലെങ്കില്‍ നിങ്ങള്‍ക്ക് പോകാം. ഇരുപത്തി മൂന്ന് – ഇരുപത്ത് നാല് വയസ്സ് പ്രായമുണ്ടാകും. എന്നെ സംബന്ധിച്ച് അവര്‍ നിര്‍മാതാക്കളാണ്. അവരുടെ സമീപനത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. കരാറില്ലാതെയാണ് ഞാന്‍ സിനിമ ചെയ്യാന്‍ പോയത്. അതുകൊണ്ടു തന്നെ പരാതി കൊടുക്കാന്‍ പറ്റില്ല- ചാര്‍മിള പറഞ്ഞു. FC