നടന് ടൊവിനോ തോമസ് ICU വില്‍ – താരത്തിന് വയറില്‍ ആന്തരിക രക്തസ്രാവം.
ഷൂട്ടിങിനിടെ നടന് ടൊവിനോ തോമസിന് പരിക്ക്.ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് താരം ICU വില്‍.സിനിമ ഷൂട്ടിങിനിടെ നടന് ടൊവിനോ തോമസിന് പരിക്കേറ്റു.കള എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു സംഭവം.രണ്ട് ദിവസം മുമ്പ് പിറവത്തെ ലൊക്കേഷനില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേല്‍ക്കുകയായിരുന്നു.
പിന്നീട് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു.തുടര്‍ന്നാണ് തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാക്കിയത്.
അദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളാണ് തുടര്‍ച്ചയായി ചിത്രീകരിച്ച് കൊണ്ടിരുന്നത്.
ഫിലീം കോര്‍ട്ട്.