നടി ഉര്‍ഫി ഈ വസ്ത്രമണിഞ്ഞു പിന്നെ സംഭവിച്ചതോ ചായവരെ കുടിക്കാന്‍ പറ്റാത്ത അവസ്ഥ…
ഉര്‍ഫി വസ്ത്രങ്ങള്‍ ധരിച്ചും ധരിക്കാതെയും ആരാധകരോട് അടുത്ത് നില്ക്കുന്ന താരമാണ്.. എന്നും വ്യത്യസ്തയാര്‍ന്ന വസ്ത്രധാരണ ശൈലിയിലൂടെ സമൂഹമാധ്യമത്തില്‍ ഏറെ ശ്രദ്ധ ഉര്‍ഫി ജാവേദിന് കിട്ടാറുമുണ്ട്. ഇപ്പോള്‍ തന്റെ വസ്ത്രം കാരണം ഒരു ചായകുടിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് താരം. ചായകുടിക്കാന്‍ ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ ഉര്‍ഫി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ‘ചായ വളരെ പ്രാധാന്യമുള്ളതാകുമ്പോള്‍’ എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്.
കാറിലെ സീറ്റില്‍ ഇരിക്കുന്ന ഉര്‍ഫിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. മുന്‍വശം ബാരിക്കേഡ് പോലെയുള്ള വസ്ത്രമാണ് ഉര്‍ഫി ധരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ചായ നേരിട്ട് ചുണ്ടിനോട് ചേര്‍ക്കാന്‍ സാധിക്കുന്നില്ല. ഒടുവില്‍ ഒരുവശത്തേക്ക് മുഖം മാറ്റിയാണ് ചായകുടിക്കുന്നത്. ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. വീഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഒരു സ്ട്രോ ഉപയോഗിച്ചാല്‍ എളുപ്പത്തില്‍ ചായ കുടിക്കാം.’- എന്നായിരുന്നു ഒരു കമന്റ്. എങ്ങനെയാണ് ചൂടുള്ള ചായയില്‍ സ്ട്രോ ഉപയോഗിക്കുന്നത് എന്നായിരുന്നു ഉര്‍ഫിയുടെ മറുപടി. ‘എല്ലാവരെയും ചിരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്.’- എന്ന രീതിയിലും കമന്റുകള്‍ എത്തി. FC