വിജയ് ദേവരക്കൊണ്ട രശ്മിക മന്ദാന വിവാഹം, ആരാധകരുടെ സ്വപ്നങ്ങള്‍.. വിജയ് പറയുന്നു…..
നാം കാണുന്ന സ്വപ്നങ്ങള്‍ അവര്‍ മനസ്സില്‍ പോലും ചിന്തിച്ചിട്ടില്ലെന്നാണ് പറയുന്നത് രണ്ടു ചിത്രത്തില്‍ ജോഡികളായതോടെ ജീവിതത്തിലും അവരൊന്നാകണമെന്ന് സ്വപ്നം കണ്ട ആരാധകരല്ലെ തെറ്റുകാര്‍.
ഒന്നിച്ച് അഭിനയിച്ചത് വെറും രണ്ട് ചിത്രങ്ങളിലാണെങ്കിലും പ്രേക്ഷകര്‍ ആഘോഷിച്ച ജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഗീതാ ഗോവിന്ദം, ഡിയര്‍ കൊമ്രേഡ് എന്നീ ചിത്രങ്ങള്‍ കേരളത്തിലടക്കം ശ്രദ്ധിക്കപ്പെട്ടതോടെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാവുമെന്നും വാര്‍ത്തകള്‍ പരന്നു.
ഇപ്പോള്‍ ഇതിനെല്ലാം ഉത്തരവുമായി എത്തിയിരിക്കുകയാണ് വിജയ് ദേവര കൊണ്ട തങ്ങളിരുവരും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് വിജയ് പറഞ്ഞത്. സംവിധായകന് കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ എന്ന ഷോയുടെ ഏഴാം സീസണില്‍ അതിഥിയായെത്തിയതായിരുന്നു വിജയ് ദേവരകൊണ്ട. കരിയറിന്റെ തുടക്ക കാലത്ത് രണ്ട് സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. എനിക്ക് വളരെ പ്രിയപ്പെട്ടവളാണ് രശ്മിക.
ഞങ്ങള്‍ സിനിമകളിലൂടെ ധാരാളം ഉയര്‍ച്ച താഴ്ചകള്‍ പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് കാര്യങ്ങള്‍ അതുകൊണ്ടു ചുമ്മാ സ്വപ്നങ്ങള്‍ കാണാതിരിക്കുക. FC