നടന് വിജിലേഷിന് പെണ്ണ് ശരിയായി.എന്താലേ- കിട്ടിയത് സുന്ദരി മുത്തിനെ.
വൈകാരികമായ ഒരു കുറിപ്പ് നവ മാധ്യമങ്ങളില്‍
പോസ്റ്റ് ചെയ്തായിരുന്നു വിജിലേഷ് എന്ന യുവ
നടന്റെ വിവാഹാഭ്യര്‍ത്ഥന.ജീവിതത്തില്‍ ഒരു കൂട്ട്
വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്ക്കുന്നു.
ആരെങ്കിലും വന്നുചേരുമെന്ന,എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.വഴി നീളെ മിഴി പൊഴിച്ച്അന്വേഷണത്തിലാണ് എക്കാലത്തെക്കുമുള്ള ജീവിതത്തിന്റെ കരുതലിനെ. ഈ കുറിപ്പ് വന്നതോടെ വിജിലേഷിനോട് ഇഷ്ടമുള്ളവരും ഒപ്പം കൂടി.എന്തായാലും
സംഗതി ക്ലിക്കായി.
വിജിലേഷ് താന്‍ കണ്ടെത്തിയ മുത്തിനൊപ്പമിതാ എത്തിയിരിക്കുന്നു.ചെറിയൊരു സസ്പെന്‍സ് ഒളിപ്പിച്ചുകൊണ്ട് ഭാവി വധുവിനൊപ്പം നില്ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് അടിക്കുറിപ്പിട്ടു.
കല്ല്യാണം സെറ്റായിട്ടുണ്ട്.ഡെയ്റ്റ് പിന്നീട് അറിയിക്കാം ട്ടോ.കൂടെ ഉണ്ടാവണം.വിജീലേഷ് തീര്‍ച്ചയായും കേരളം നിങ്ങള്‍ക്കൊപ്പമുണ്ട്.
മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ വിജിലേഷ് അഭിനയ രംഗത്തെത്തുന്നത്.അതില്‍ പെങ്ങളെ ഉപദ്രവിക്കുന്നവരെ നേരിടാന്‍ കരാട്ടെ പരിശീലിക്കുന്നതും ‘അവരിങ്ങിനെ ചെയ്താല്‍ എന്താലേ’ എന്ന് ചോദിക്കുന്നതും ഹിറ്റ് ഡയലോഗായി.
ഗപ്പി,അലമാര,തീവണ്ടി,വിമാനം,വരത്തന് എന്നിവയിലെല്ലാം താരമായി വരത്തനിലെ വില്ലന്‍ കഥാപാത്രം
മികവാര്‍ന്നതായി.
ഫിലീം കോര്‍ട്ട്.