വാക്ക് പാലിക്കാന്‍ എന്നും മുന്നില്‍ രണ്ട് ലക്ഷം മിമിക്രി കലാകാരന്മാര്ക്ക് നല്കി സുരേഷ് ഗോപി…
പറഞ്ഞത് പ്രവര്‍ത്തിച്ചു കാണിക്കുക അതിന്റെ ആള് രൂപമാണ് ശ്രീ ഭരത് സുരേഷ്ഗോപി, തന്റെ പുതിയ ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് തുകയില്‍ നിന്ന് രണ്ടുലക്ഷം രൂപ മിമിക്രി കലാകാരന്മാര്ക്ക് നല്കി സുരേഷ് ഗോപി.
പുതിയ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന അഡ്വാന്‍സ് തുകയില്‍ നിന്ന് ഒരുവിഹിതം മിമിക്രി കലാകാരന്മാര്ക്ക് നല്‍കുമെന്ന വാക്ക് പാലിച്ചിരിക്കുക കൂടിയാണ് അദ്ദേഹം ഒറ്റക്കൊമ്പന് എന്ന ചിത്രത്തിനായി ലഭിച്ച അഡ്വാന്‍സില്‍ നിന്നാണ് സുരേഷ് ഗോപി ഈ തുക മിമിക്രി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന് നല്‍കിയിരിക്കുന്നത്. ചെക്കിന്റെ സ്ക്രീന്‍ഷോട്ട് താരം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലത്താണ് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത് സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്. ഷിബിന്‍ തോമസാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മാണം അശരണര്‍ക്ക് ആലംബമേകാന്‍ അങ്ങേക്ക് സര്വ്വേശ്വരന് കരുത്തുനല്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. FC