നടന് ഹരി മരിച്ചിട്ടു രണ്ടു ദിവസം.. കുടുംബത്തെ ഇനി നടന് വിഷ്ണു നോക്കും.. മക്കളുടെ കാര്യമാണ്….

ദൈവം അങ്ങിനെയാണ് നല്ല മനസുള്ളവരെ ചില ചുമതലകള്‍ ഏല്‍പ്പിക്കും, കഴിഞ്ഞ ദിവസം മരിച്ച നടന് ഹരിയുടെ മക്കളെ ഏറ്റെടുത്തിരിക്കുകയാണ് ശതാരവും സുഹൃത്തുമായ നടന് വിഷ്ണു, 2009 -ല്‍ പുറത്തിറങ്ങിയ വെണ്ണിലാ കബഡി കൂഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന് ഹരി വൈരവന് രണ്ട് ദിവസം മുമ്പാണ് അന്തരിച്ചത്. കുറേ നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. വൈരവന്റെ വിയോഗത്തോടെ പ്രതിസന്ധിയിലായ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈത്താങ്ങുമായെത്തിയിരിക്കുകയാണ് നടന് വിഷ്ണു വിശാല്‍.
വൈരവന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് വിഷ്ണു പറഞ്ഞു. വൈരവന്റെ രണ്ട് വയസ്സുള്ള മകളുടെ ഭാവിയിലെ മുഴുവന്‍ വിദ്യാഭ്യാസച്ചെലവും വഹിക്കുമെന്നും വിഷ്ണു പറഞ്ഞു. പുതിയ ചിത്രമായ ഗാട്ടാ ഗുസ്തിയുടെ പ്രചരണത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്. വൈരവനുമായി നല്ല അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ ആറുമാസമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ കഴിയുന്ന സഹായമെല്ലാം ചെയ്തിരുന്നു. പക്ഷേ അതാരോടും പറഞ്ഞിരുന്നില്ല. എന്ത് സഹായവും ചെയ്ത് തരാമെന്നും മകളുടെ പഠനത്തിന്റെ എല്ലാ ചെലവും വഹിച്ചോളാമെന്ന് ഹരിയുടെ ഭാര്യയോട് പറഞ്ഞിട്ടുണ്ട്.
വൈരവന് അവസാനമായി അയച്ച ശബ്ദസന്ദേശം ഇപ്പോഴും ഫോണിലുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും അത് കേട്ടുവെന്നും നടന് പറഞ്ഞു. വെണ്ണിലാ കബഡി കൂഴു തന്നെയാണ് വിഷ്ണു വിശാലിന്റേയും ആദ്യചിത്രം. കവിതയാണ് ഹരി വൈരവന്റെ ഭാര്യ. FC