മെലിഞ്ഞൊട്ടിയ നവ്യ നായര്‍ – എന്ത് പറ്റിയെന്ന് ആരാധകര്‍-വല്ലാത്ത മാറ്റം.
വേണമെന്ന് വെച്ചാല്‍ ഇതാ ഇങ്ങനെയാകാം അതിന് ചെയ്യേണ്ട ചില ആസനങ്ങള്‍ TVസീരിയല്‍ നിര്‍ത്തുക.രുചി കൂടിയ ഭക്ഷണങ്ങള്‍
വീട്ടിലുണ്ടാക്കിയാലും ഓസിന് കിട്ടിയാലും അളന്ന് കഴിക്കുക.ശരീരവും വയറും തന്റെതാണെന്ന ബോധവും അമിതാഹാരം പൊണ്ണത്തടി വരുത്തും എന്ന ചിന്തയും നല്ലതാണ്.എല്ലാവര്ക്കും മാതൃകയാക്കാന്‍ മലയാളത്തില്‍ കഠിന വ്യായാമം ചെയ്യുന്ന കുറച്ച് താരസുന്ദരികളുണ്ട്.നവ്യനായര്‍,സംയുക്ത വര്‍മ്മ,റിമി ടോമി,ശോഭന അങ്ങനെ കുറെ പേര്.
നവ്യനായര്‍ തന്റെ ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ ചെയ്ത്
കൂട്ടുന്ന പരാക്രമങ്ങള്‍ sorry വര്‍ക്കൗട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍
കൃത്യമായി പോസ്റ്റ് ചെയ്യാറുണ്ട്.കണ്ടാല്‍ തന്നെ സത്യത്തില്‍
രോമാഞ്ചം വരും.അതിന്റെയെല്ലാം ഫലമിത വന്നെത്തിയിരിക്കുന്നു.
സ്കര്‍ട്ടും ബ്ലൗസും അതിനലങ്കാരമായി ഒരു ഷോളും പിടിച്ച് വളരെ
കുട്ടിത്തത്തോടെ നില്ക്കുന്ന ഫോട്ടോയാണ് വൈറലായിരിക്കുന്നത്.
നവ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഈ ഫോട്ടോക്ക് ഇട്ട അടിക്കുറിപ്പിങ്ങനെയാണ്.ഒരിക്കലും കഠിനമാകാത്ത ഒരു ഹൃദയവും ഒരിക്കലും തളരാത്ത മനോഭാവവും ഒരിക്കലും വേദനിപ്പിക്കാത്ത ഒരു സ്പര്‍ശവും ഉണ്ടായിരിക്കുക ഇതാണാകുറിപ്പ്. ഇതെല്ലാം തികഞ്ഞാല്‍ ഒരിക്കലും നഷ്ടപ്പെടാത്ത ഒന്നുണ്ടാകും സൗന്ദര്യം.ഫോട്ടോക്ക് കിട്ടിയ കമന്റ് ഒറ്റ വരിയാലാണ് -മനോഹരമായിരിക്കുന്നു നവ്യ എന്ന് മാത്രം.എന്നാല്‍ ആര്‍ക്കും ഇതുവരെ നവ്യ മറുപടി നല്‍കിയിട്ടില്ല.
ഫിലീം കോര്‍ട്ട്.