5 – 6 വര്‍ഷങ്ങളായി അയാള്‍ പുറകെയാണ്; ബ്ലോക്ക് ചെയ്തത് മുപ്പതിലേറെ നമ്പറുകള്‍’; ആറാട്ടണ്ണന് സന്തോഷ് വര്‍ക്കിക്കെതിരെ നിത്യ മേനന്……
സന്തോഷ് വര്‍ക്കി നീ വെറുമൊരു പെറുക്കിയാകരുത്, ലോകത്തുള്ളത് മുഴുവന്‍ നമുക്കിഷ്ടമുള്ളത് തന്നെയാണ് ആഗ്രഹിക്കുന്നതിലും തെറ്റില്ല, പക്ഷെ വാശിപിടിക്കുന്നതില്‍ അര്‍ഥമില്ല കാരണം നമ്മളെ പോലെ സ്വപ്നമുള്ളവരാണ് എല്ലാവരും എന്ന് മനസിലാക്കി പ്രവര്‍ത്തിക്കുക, നടി നിത്യാമേനോന് ആറാട്ടണ്ണന് എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കി നിത്യയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു. അയാള്‍ കുറെ വര്‍ഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല കാര്യങ്ങള്‍. അഞ്ചാറ് വര്‍ഷങ്ങളായി അയാള്‍ പുറകെയാണ്. ഭയങ്കര പ്രശ്നം ആയിരുന്നു ആയാളെകൊണ്ട്. അടുത്തിടെ ഇയാള്‍ എന്നെ ചേര്‍ത്ത് ഇതേ കാര്യം വെളിപ്പെടുത്തിയത് ഷോക്ക് ആയി പോയി.
നമ്പര്‍ തപ്പി പിടിച്ചു തന്റെ അമ്മയേയും അച്ഛനെയും വരെ ഫോണ്‍ ചെയ്തിട്ടുണ്ടെന്നും നിത്യ പറയുന്നു. ശാന്തമായി ഇടപെടുന്ന അച്ഛനെയും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. അയാളുടെ തന്നെ 20, 30 നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അയാള്‍ക്ക് എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് കൂടുതല്‍ നിയമ വഴികളിലേക്ക് പോകാതെയിരുന്നതെന്നും നിത്യ പറഞ്ഞു.
വിവാഹാലോചനയുമായി നിത്യയുടെ കുടുംബത്തോട് സംസാരിച്ചിരുന്നുവെങ്കിലും നിത്യമേനന് തന്റെ പ്രണയം നിരസിച്ചുവെന്നായിരുന്നു സന്തോഷ് വര്‍ക്കി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. സന്തോഷ് വര്‍ക്കി ദയവായി മറ്റുള്ളവരുടെ ജീവിതത്തില്‍ വലിഞ്ഞു കയറാതിരിക്കുക. FC