നടന് മിതിലേഷ് മരിച്ചു, കുഴഞ്ഞു വീണ താരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു……
നല്ല ഒരു നടനെ കൂടി സിനിമക്ക് നഷ്ടപ്പെട്ടു, ബോളിവുഡ് നടന് മിതിലേഷ് ചതുര്‍വേദി അന്തരിച്ചു. 67 വയസ്സായിരുന്നു, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പത്ത് ദിവസം മുന്‍പ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മിതിലേഷിനെ ലക്നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങള്‍ ഉള്ള അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
നാടകങ്ങളിലൂടെയാണ് മിതിലേഷ് ചതുര്‍വേദി കലാരംഗത്ത് തുടക്കം കുറിച്ചത്. ഭായ് ഭായ് ആണ് ആദ്യത്തെ സിനിമ. സത്യ, താല്, ഫിസ, കോയി മില്‍ഗയ, കിസ്നാ, ബണ്ടി ഓര് ബബ്ലി, മൈ ഫ്രണ്ട് പിന്റോ തുടങ്ങി മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു. ‘സ്കാം’ 1992 എന്ന വെബ് സീരിസിലെ കഥാപാത്രം അടുത്ത കാലത്ത് ശ്രദ്ധനേടിയിരുന്നു. ഫിസാ മേന്‍ തപിഷ്, ബന്ചാ ദാ തുടങ്ങിയവയാണ് അവസാന ചിത്രങ്ങള്‍. വെര്‍സോവയിലെ ശ്മശാനത്തില്‍ വച്ച് വൈകുന്നേരം സംസ്കാരം നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ആദരാഞ്ജലികളോടെ FC