പ്രണവ് മോഹന്‍ലാലിന്റെ ഹൃദയത്തിലെ ജോയും സെല്‍വിയും വിവാഹിതരാകുന്നു… ഇവരാണവര്‍…….
മലയാളികളുടെ ഹൃദയം കവര്‍ന്ന വിനീത്ശ്രീനിവാസന് പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന് ചിത്രമായിരുന്നു ഹൃദയം ആ ചിത്രത്തിലൂടെ ഒരുപിടി പുതുമുഖങ്ങള്‍ കൂടി ശ്രദ്ധേയരായിരുന്നു. അതില്‍ ഏറെ പ്രശംസ നേടിയ കഥാപാത്രമായിരുന്നു അഞ്ജലി എസ് നായര്‍ അവതരിപ്പിച്ച സെല്‍വി. അഞ്ജലി വിവാഹിതയാവുകയാണ്.
ഹൃദയത്തിലൂടെ തന്നെ ശ്രദ്ധേയനായ ആദിത്യന് ചന്ദ്രശേഖറിനെയാണ് അഞ്ജലി വിവാഹംകഴിക്കുന്നത്. ഹൃദയത്തിലെ ജോ എന്ന കഥാപാത്രത്തെയാണ് ആദിത്യന് അവതരിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിച്ചെത്തിയ ചടങ്ങില്‍ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. ‘ഞങ്ങള്‍ പ്രണയത്തിലായതാണോ അല്ലെങ്കില്‍ പ്രണയം ഞങ്ങളെ തിരഞ്ഞെടുത്തതോ?’ എന്നു കുറിച്ചുകൊണ്ടാണ് ആദിത്യനുമൊപ്പമുളള ചിത്രം അഞ്ജലി പങ്കുവച്ചത്.
സംവിധാന രംഗത്തും മികവു തെളിയിച്ച കലാകാരനാണ് ആദിത്യന് ചന്ദ്രശേഖര്‍. ആവറേജ് അമ്പിളി എന്ന വെബ് സീരിസ് ആദിത്യന് തിരക്കഥ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. അനു കെ അനിയന് നായകനായ സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്ന വെബ് സീരീസിന്റെ കഥയും തിരക്കഥയും ആദിത്യനായിരുന്നു. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത നാളെയാണ് മംഗലം എന്ന ഗാനത്തിന്റെ തിരക്കഥയും ആദിത്യനാണ്. അഞ്ജലിയാണ് ഇതിലെ മുഖ്യകഥാപാത്രം. ഹൃദയത്തിലഭിനയിച്ച് ഹൃദയം ഒന്നായവര്‍ക്ക് ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍ FC