തമിഴ് ഹാസ്യ നടന് വടിവേല്‍ ബാലാജി അന്തരിച്ചു.-പ്രമുഖ താരങ്ങളുടെ നീണ്ട നിര.
സിനിമയിലെക്കെത്താന് ഒത്തിരി ത്യാഗം സഹിച്ചതാണ്.ചെയ്ത ജോലികള്‍ കേട്ടാല്‍ ഞെട്ടലാകും.അജ്ഞാത മൃതദേഹങ്ങളും ആത്മഹത്യ ചെയ്ത ശവശരീരങ്ങളും കീറിമുറിക്കലും തുന്നിക്കെട്ടലുമായിരുന്നു ജോലി.മോര്‍ച്ചറിയിലെ ആ ജോലിക്കിടയില്‍
ചെറിയ വേഷമുണ്ടെന്നറിഞ്ഞാല്‍ പോലും ഓടിയെത്തും.ഷൂട്ട് നടക്കുന്നതിനിടയില്‍ മോര്‍ച്ചറിയില്‍ ഏതെങ്കിലും തരത്തില്‍ മരണപ്പെട്ടവരുടെ ബോഡിയെത്തിയാല് പിന്നെ ഓടും അവിടെക്കായി.
വടിവേല്‍ ബാലാജി എന്ന ആരാധകരുടെ ഇഷ്ടതാരം ഒരാഴ്ച മുമ്പാണ് ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണത്.ചെന്നൈ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംവിധായകന് തോംസണ്‍ പറയുന്നത്.ഏറെകാലത്തെ പരിശ്രമത്തിന് ശേഷമാണ് ബാലാജി സിനിമയിലെത്തുന്നത്.ജീവിതം കരക്കടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.ശവശരീരങ്ങള്‍ കീറിമുറിക്കുന്ന ജോലിക്കിടയില്‍ നിന്ന് ഓടിയെത്തി അഭിനയിച്ചത് ഏഴ് വര്‍ഷമാണ്.ആ അസ്വസ്ഥമായ അന്തരീക്ഷത്തില്‍ നിന്ന്
വന്ന് കോമഡി അവതരിപ്പിക്കുന്ന അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി കണ്ടു.
1975ല്‍ മധുരയിലായിരുന്നു ബാലാജിയുടെ ജനനം.1991ല്‍ ഇറങ്ങിയ രാസാവിന് മനസ്സിലെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക്. കലക് പോവത് എന്ന ടിവി ഷോയിലാണ് ചെറിയ സ്ക്രീനിലെ തുടക്കം.അത് ഇത് എന്ന ഷോയില്‍ എത്തിയതോടെ ജനകീയനായി.വടിവേലുവിനെ അനുകരിച്ചനുകരിച്ച് വടിവേല്‍ ബാലാജി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
കോലമാവ് കോകിലയില്‍ നയന്‍താരക്കൊപ്പം അഭിനയിച്ചു.വടിവേലുവിന്റെ അവസാന ചിത്രവും അതായിരുന്നു.നടന് ശിവകാര്ത്തികേയന് വടിവേലുവിന്റെ
കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. മികച്ച കലാകാരന്റെ വിയോഗം ഞെട്ടിപ്പിച്ചെന്ന് ധനുഷ് കുറിച്ചു.
നടന് പ്രസന്ന,ഐശ്വര്യ രാജേഷ് എന്നിവരും മറ്റ് താരങ്ങളും കടുത്ത ദു:ഖവും ഞെട്ടലും രേഖപ്പെടുത്തി.
ആദരാഞ്ജലികളോടെ ഞങ്ങളും.
ഫിലീം കോര്‍ട്ട്.