നടന് കിച്ച സുദീപിന്റെ ആരാധകരുടെ പണികണ്ടോ, അമ്പലം പണിതും, പച്ചകുത്തിയും, 100 കിലോമീറ്റര്‍ നടന്നും…..
ആരാധകരുടെ പ്രവര്‍ത്തികളില്‍ ആകെ പേടിച്ചിരിക്കുകയാണ് കിച്ച സുദീപ്, കാരണം അവര്‍ കാട്ടികൂട്ടുന്ന പ്രവര്‍ത്തികള്‍ അദ്ദേഹത്തെ വല്ലാതെ ആശങ്കയിലാക്കുന്നു, ആരാധകര്‍ ഏതറ്റം വരെയും പോകുന്നവരാണെന്ന് കിച്ചാ സുദീപ് പറയുന്നു. എന്റെ ചിത്രവും പേരും ദേഹത്ത് പച്ചകുത്തുന്നവരുണ്ട്.
ഇത് ഭ്രാന്താണെന്ന് പറഞ്ഞാല്‍ പ്രായമായ അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു കുടുംബത്തെ കാണിച്ചുതരും ഞാന്‍. എന്നെ കാണാന്‍ 15 ദിവസം നടന്നാണവര്‍ നടന്നത്. സഹായം ചോദിച്ചൊന്നുമല്ല അവര്‍ വന്നത്. വഴിയില്‍ കണ്ടവര്‍ അവരുടെ യാത്രയുടെ ഉദ്ദേശമറിഞ്ഞ് അവര്‍ക്ക് ഭക്ഷണവും മറ്റും നല്കി. അവരെ കാണുകയും പകുതി ദിവസം അവര്‍ക്കൊപ്പം ചെലവിടുകയും ചെയ്തു. തിരിച്ചുപോകാനുള്ള ടിക്കറ്റ് ഞാനെടുത്തുനല്കുകയായിരുന്നു. അവര്‍ കാല്‍നടയായി തിരിച്ചുപോകാന്‍ തനിക്ക് താത്പര്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘ഒരിക്കലും പൂര്‍ണനല്ല ഞാന്‍. എനിക്കും തെറ്റുപറ്റും. എന്റെ പേരില്‍ ക്ഷേത്രം പണിത് വിഗ്രഹം സ്ഥാപിച്ച് ആരാധിക്കുന്നവരുണ്ട്. വീടുകളില്‍ എന്റെ ചിത്രവും വിഗ്രഹവും വെച്ച് രാവിലെ പൂജ ചെയ്യുന്നവരുണ്ട്. കര്‍ണാടകയിലെ ഒരു ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും രാവിലെ എന്റെ ചിത്രത്തിനുമുന്നില്‍ പൂജ ചെയ്യുന്ന ആരാധകരുണ്ട്. അതെന്നെ ഭയപ്പെടുത്തുന്നുണ്ട്. കാരണം ഒരിക്കലും അങ്ങനെയൊരു സ്ഥാനമല്ല ഞാന്‍ ആഗ്രഹിച്ചത്.’ കിച്ചാ സുദീപ് പറഞ്ഞു..
1997-ല്‍ പുറത്തിറങ്ങിയ തായവ്വാ എന്ന ചിത്രത്തിലൂടെയാണ് സുദീപ് വെള്ളിത്തിരയിലേക്കെത്തുന്നത്. എന്നാല്‍ 2001-ല്‍ പുറത്തിറങ്ങിയ ഹുച്ച എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സൂപ്പര്‍ താരപദവിയിലേക്കുയര്‍ന്നത്. ഇതിനുശേഷം രക്തചരിത്ര, ഈച്ച, ബാഹുബലി-ദ ബിഗിനിങ്, ദബാങ് 3 എന്നീ അന്യഭാഷാ ചിത്രങ്ങളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. പുതുതായെത്തിയ വിക്രാന്ത് റോണ നൂറുകോടി കളക്ഷനും സ്വന്തമാക്കി കുതിക്കുകയാണ് കിച്ച സ്നേഹിക്കുന്നവരെ പിണക്കാതിരിക്കുക. FC