എനിക്കും സഹോദരി അമൃതക്കും ടാറ്റൂ ചെയ്തത് സുജീഷ്, ലൈംഗീക കേസില്‍… അഭിരാമി സുരേഷ്,….
ആള് അറസ്റ്റിലായി അതിന് പിന്നാലെയിതാ കുത്തിച്ചവരെല്ലാം ഞെട്ടല്‍ മറച്ചുവെക്കാതെ കാര്യങ്ങള്‍ വെടിപ്പായി പറയുന്നു മലയാളികളുടെ ഇഷ്ടഗായിക സഹോദരിമാരായ അമൃതാ സുരേഷും അഭിരാമി സുരേഷും തങ്ങളുടെ ശരീരത്തില്‍ ടാറ്റൂ കുത്തിയത് കൊച്ചിയിലെ ഇന്‍ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷ് എന്ന പീഡന വിദഗ്ധന്‍ തന്നെയാണെന്ന് പറയുകയാണ.
അഭിരാമിയാണ് കാര്യങ്ങള്‍ പച്ചക്ക് പറയുന്നത് തനിക്കും സഹോദരി അമൃത സുരേഷിനും സുജീഷ് ടാറ്റു ചെയ്തിട്ടുണ്ടെന്നും ആരോപണം ഞെട്ടലുണ്ടാക്കുന്നതാണെന്നും അഭിരാമി പ്രതികരിച്ചു സുജീഷിനെതിരെ ആരോപണം ഉയര്‍ന്നത് മുതല്‍ തന്നോട് പലരും പ്രതികരണം ആരാഞ്ഞിരുന്നു. വ്യക്തിപരമായ തിരക്കുകള്‍ കാരണം അതിന് സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ അതെക്കുറിച്ച് പ്രതികരിക്കാമെന്ന് കരുതി. എനിക്കും സഹോദരിക്കും സുജീഷ് ടാറ്റു ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മികവ് കണ്ട് പലര്‍ക്കും ഇന്ക്ഫെക്ടറ്റ് ടാറ്റൂ സെന്റര്‍ ഞാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സുജീഷില്‍ നിന്ന് എനിക്ക് വ്യക്തിപരമായി അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍ മിടൂ ആരോപണത്തെ ഞാന്‍ ഗൗരവമായി കാണുന്നു. ഒരാളുടെ ഇക്കിളിയ്ക്ക് സംതൃപ്തി നല്കാന് മറ്റൊരാളെ ഉപയോഗിക്കുന്നത് എത്ര മോശം കാര്യമാണ്. അത് ആക്രമിക്കപ്പെട്ടയാളിലുണ്ടാക്കുന്ന മാനസികാഘാതം വലുതാണ്. നമുക്കുണ്ടാകുന്ന മോശം അനുഭവങ്ങള്‍ തുറന്ന് പറയാന്‍ പലര്‍ക്കും സാധിക്കാറില്ല. ലൈംഗിക അതിക്രമത്തെ നേരിടാനും അതിനെതിരേ പ്രതികരിക്കാനും ധൈര്യം സംഭരിക്കേണ്ടത് അത്യാവശ്യമാണ്. ചിലപ്പോള്‍ ആ സമയത്ത് പ്രതികരിക്കാന്‍ കഴിയില്ലെന്ന് വരും. എന്നിരുന്നാലും മറ്റുള്ളവരോട് തുറന്ന് പറയാനുള്ള മനസ്സ് കാണിക്കണം.
എല്ലാ ദിവസവും ലൈംഗിക അതിക്രമത്തെക്കുറിച്ച് വാര്‍ത്തകള്‍ വായിക്കാറുണ്ട്. ലൈംഗികതയെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ സമൂഹത്തിലുണ്ട്. അത്തരം ചിന്തകള്‍ക്ക് കുടുംബത്തില്‍ നിന്ന് മാറ്റേണ്ടതുണ്ട്. . സുജീഷിനെതിരെ പരാതി നല്കാന് ധൈര്യം കാണിച്ചു മുന്നോട്ടു വന്നവരെ അഭിനന്ദിക്കുന്നു. മീടൂ ആരോപണം നിസാരമായി കാണേണ്ടതല്ലെന്നും ഇത്തരം പരാതികള്‍ ഒരിക്കലും അവഗണിക്കരുത്- അഭിരാമി പറയുന്നു അതെ ആരും ചതിക്കപ്പെടരുത് വിശ്വാസമാണ് എല്ലാം അത് ചൂഷണം ചെയ്യരുത് FC