കൊട്ടാരക്കര ശ്രീധരന് നായരുടെ ഇളയ മകളും സായ്കുമാറിന്റെ അനിയത്തിയുമായ ശൈലജയും ഇനി നടി.
അതൊരു ഗര്‍ജ്ജനമായിരുന്നു.അഭിനയ ലോകത്തെ സിംഹരാജന്.
ആ ഗര്ജ്ജനത്തില് നിന്ന് 8 മക്കളാണ് പിറന്നത്.എല്ലാവരുടെ രക്ത
ത്തിലും അച്ഛന്റെ ആ മഹാന്റെ പ്രതിഭ നിറഞ്ഞുതന്നെയുണ്ട്.അതില്‍ 3 പേര് അഭിനയ രംഗത്തെത്തിയിരിക്കുന്നു.സായ്കുമാര് എന്ന നടന് റാംജീറാവു എന്ന ചിത്രത്തിലൂടെ വന്ന് ആരാധകരിലേക്ക് ഇടിച്ചു കയറി നിന്നു.പിന്നെ അദ്ദേഹം കെട്ടിയ വേഷങ്ങള്‍ പലപ്പോഴും കൊട്ടാരക്കരയുടെ പകര്‍ന്നാട്ടം തന്നെയായിരുന്നു.
സായ്കുമാറിന്റെ ഒരു സഹോദരി ശോഭ മോഹന്‍ അവരും മലയാള സിനിമയിലെ അവിഭാജ്യ ഘടകം തന്നെ.ശോഭ മോഹന്റെ മക്കളാണ്
വിനു മോഹനും അനു മോഹനും.ഇരുവരും സിനിമയില്‍ തന്നെ.
സായ്കുമാറിന്റെ ഏറ്റവും ഇളയ പെങ്ങള് ശൈലജ കൂടി എത്തിയിരിക്കുകയാണ് അഭിനയ രംഗത്ത്.ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലാണ് ശൈലജ അരങ്ങേറ്റം കുറിക്കുന്നത്.നവാഗതനായ അഖില്‍ മാരാരാണ് ചിത്രത്തിന്റെ സംവിധായകന്.ജോജു ജോര്‍ജ്ജ്,അജ്ജു വര്‍ഗ്ഗീസ്,നിരഞ്ജന് രാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്.
ശൈലജ മാത്രമല്ല ഈ ചിത്രത്തില്‍ പുതുമുഖമായെത്തുന്നത്.സുരാജ് വെങ്ങാറമൂടിന്റെ ജ്യേഷ്ഠന് സജി വെഞ്ഞാറമൂട് ആദ്യമായി
അഭിനയിക്കുന്നതും ഈ ചിത്രത്തിലാണ്. പുതുമുഖങ്ങള്‍ക്ക് വിശാലമായ സിനിമ ലോകത്തേക്ക് സ്വാഗതം.മികച്ച അവലോകനമാകട്ടെ താത്വിക അവലോകനം.
ഫിലീം കോര്‍ട്ട്.