ഹെല്‍മറ്റില്ല,മാസ്കില്ല RX100 ബൈക്കില്‍ കറങ്ങി ആസിഫ് അലി-കണ്ടവര്‍ ഞെട്ടി.
ആരും പ്രതീക്ഷിക്കാത്ത വരവ് ഒരു സാധാരണക്കാരന് ബൈക്കില്‍
ജോലിക്ക് പോകുന്ന സീന്‍.പലര്‍ക്കും സംശയമുണ്ടാകാതിരുന്നില്ല.എവിടെയോ കണ്ട മുഖം.ആ ചിന്തയില്‍ ഒരു നോട്ടത്തിലൊതുക്കി പലരും സ്വന്തം കാര്യങ്ങളിലേക്ക് തിരിയാന്‍ തുടങ്ങുമ്പോഴാണ് മുന്നിലെ ഇന്നോവ കാറിലേക്ക് ശ്രദ്ധ പതിയുന്നത്.കാറിന്റെ ഡിക്കി തുറന്നിട്ടിട്ടുണ്ട്.അതില്‍ ക്യാമറയും ആളുകളും അതോടെ നാടും നാട്ടുകാരും ഉണര്‍ന്നു.കണ്ടത് മായക്കാഴ്ചയല്ല ഒറിജിനലാണ്.ആസിഫലിയാണ് ഏതോ സിനിമയുടെ ഷൂട്ടിങ്ങാണ് എന്നെല്ലാം അറിഞ്ഞതോടെ രംഗം ഒന്ന്കൂടി കൊഴുത്തു.വളരെ സാധാരണക്കാരനായി മുണ്ടും ഷര്‍ട്ടും തോളിലൊരു കളക്ഷന്‍ ബാഗും സഞ്ചരിക്കുന്നത്
യമഹയുടെ കിങ് ബൈക്കായ RX100 .ഇതെല്ലാം അരങ്ങേറിയത്
ഈരാറ്റു പേട്ട ടൗണിലായിരുന്നു.സംവിധായകന് ജിബു ജേക്കബ്ബിന്റെ എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ ഷൂട്ടിങായിരുന്നു നടന്നത്.
മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍,ആദ്യ രാത്രി,തുടങ്ങിയ ജിബ്ബുവിന്റെ ചിത്രങ്ങളായിരുന്നു അതിന് ശേഷം ആസിഫലിയും രജീഷ വിജയനും ഒന്നിക്കുന്ന ജിബ്ബുവിന്റെ ചിത്രമാണ് എല്ലാം ശരിയാകും ഇവരെ കൂടാതെ ഈ ചിത്രത്തില്‍ ഒട്ടനവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട.ജിബ്ബുവിന്റെ വെള്ളിമൂങ്ങയിലും ആസിഫലി ഉണ്ടായിരുന്നു.
ഫിലീം കോര്‍ട്ട്.