വിവാഹം കഴിഞ്ഞ് മതം മാറി-വിവാഹമോചനത്തിന് കാരണം ലിസിയുടെ വാശി.
മലയാള സിനിമയിലെ മാതൃകാ ദമ്പതികളായിരുന്നു ലിസിയും പ്രിയദര്‍ശനും.24 വര്‍ഷം ഒന്നിച്ച് ജീവിച്ചതിന് ശേഷം വേര് പിരിയാന്‍ പോകുന്നു എന്ന വെളിപ്പെടുത്തല്‍ പ്രേക്ഷകരെ സംബന്ധിച്ച് ഞെട്ടല്‍ തന്നെയായിരുന്നു.ഇരുവരും തമ്മിലുള്ള പ്രശ്നം ഒത്ത്തീര്‍പ്പാക്കാന്‍ സാക്ഷാല്‍ മോഹന്‍ ലാല്‍ പോലും ശ്രമിച്ചിട്ട് നടന്നില്ല.
1990ലാണ് ലിസിയും പ്രിയദര്‍ശനും വിവാഹം കഴിച്ചത്.വിവാഹത്തിന് ലിസിയുടെ വീട്ടുകാര്‍ക്ക് ഒട്ടും താതാപര്യമില്ലായിരുന്നു.അച്ഛനെയും അമ്മയെയും വെറുപ്പിച്ചാണ് ലിസി പ്രിയനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത്.തുടര്‍ന്ന് ആദ്യത്തെ മകന് ജനിച്ചപ്പോള്‍ ലിസി ഹിന്ദുമതം സ്വീകരിച്ചു.മതം മാറുക എന്നത് ലിസിയുടെ മാത്രം തീരുമാനമായിരുന്നു.അതിന് വേണ്ടി പ്രിയന് നിര്‍ബന്ധിച്ചിരുന്നില്ല.
ലിസിക്കൊപ്പമുള്ള പ്രിയന്റെ ജീവിത പ്രതിഫലനമായിരുന്നു പ്രിയദര്‍ശന്റെ ബ്ലോക്ക്ബെസ്റ്റര്‍ ഹിറ്റ് ചിത്രങ്ങള്‍.കുടുംബത്തില്‍ താളപിഴകള് സംഭവിക്കാന്‍ തുടങ്ങിയതോടെ പ്രിയന് സംവിധാനം ചെയ്യുന്ന സിനിമകള്‍ പരാജയപ്പെടാനും തുടങ്ങി.ഈ സമയത്താണ്
പ്രിയദര്‍ശനും ലിസിയും വേര് പിരിയുകയാണെന്ന വാര്‍ത്ത പുറത്ത് വന്നത്.പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം വിവാഹമോചനം വേണമെന്നാവശ്യമുന്നയിച്ചത് ലിസിയാണ്.
വേര്‍പിരിയല്‍ തടയാന്‍ പ്രിയന് ആവുന്നതും ശ്രമിച്ചിരുന്നുവെങ്കിലും ലിസി വഴങ്ങിയില്ല.വിവാഹമോചനം സംഭവിച്ചുകഴിഞ്ഞതിനുശേഷവും ലിസി തിരിച്ചുവന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നും ഒരുമിച്ച് ജീവിക്കുക എന്നത് മാത്രമാണ് തന്റെ സ്വപ്നമെന്നും പ്രിയന് പറഞ്ഞിരുന്നു .
ഫിലീം കോര്‍ട്ട്.