തടാകത്തില്‍ കാണാതായ നടിയുടെ ശരീരം കിട്ടി. ആറ് ദിവസങ്ങള്‍ക്ക് ശേഷം.ഇനി അവര്‍ ചിരിക്കില്ല.
ലോകം പ്രാര്‍ത്ഥനയിലായിരുന്നു.എന്നാല്‍ ആ പ്രാര്‍ത്ഥനകളെല്ലാം വിഫലമായെന്ന വാര്ത്തയാണ്പുറത്ത്
വന്നിരിക്കുന്നത്. നയാ റിവേര എന്ന നടിയെയും നാല് വയസ്സുള്ള മകനെയും ആറ് ദിവസം മുമ്പ് കാണാതാകുകയായിരുന്നു.ലോസ് ആഞ്ചലീസില്‍ നിന്ന് 90 കിലോ മീറ്റര്‍ മാറിയാണ് പീരു തടാകം.ഇവിടെ
മകനൊപ്പം എത്തിയ റിവേര വാടക ബോട്ടെടുത്ത്
തടാകത്തിന്റെ നടുവിലേക്ക് പോവുകയായിരുന്നു.
മകനെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് ബോട്ടിലിരുത്തിയ
നിലയില്‍ കണ്ടെത്തിയ സെക്യൂരിറ്റിക്കാര്‍ക്ക് റിവേരയെ കാണാന്‍ സാധിച്ചില്ല.അന്ന് തുടങ്ങിയ തിരച്ചില്‍
ആറ് ദിവസങ്ങള്‍ക്കിപ്പുറം അവസാനിപ്പിക്കുമ്പോള്‍
ചലനമറ്റ നിലയിലുള്ള ശരീരമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്.
പീരു തടാകത്തില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയായാണ് റിവേരയുടെ ശരീരം കിടന്നിരുന്നത്.
ഗായിക,മോഡല്‍ എന്നീ നിലകളില്‍ പ്രശസ്തയായ റിവേര വിവാഹം കഴിച്ചത് നടന് റയാനെയായിരുന്നു.എന്നാല്‍ മകനായതിന് ശേഷം 2018ല്‍ ഇരുവരും വിവാഹമോചിതരായി.
എന്തായാലും ആറ് ദിവസങ്ങള്‍ക്ക് ശേഷം അഴുകിയ
നിലയിലാണ് 30 കാരിയായ ഗ്ലീ ആക്ട്രസ് റിവേരയുടെ ബോഡി കണ്ടെത്തിയത്.മകനെ സുരക്ഷിതനാക്കി
അമ്മ ജീവിതം അവസാനിപ്പിച്ചതാണോ അബദ്ധത്തില്‍ തടാകത്തില്‍ വീണതാണോ എന്നൊന്നും അറിയില്ല.എന്തായാലും ഇനി റിവേരയില്ല.
ഫിലീം കോര്‍ട്ട്.