ഇഷ്ട നടി പാര്‍വ്വതി ജയറാമിന്റെ പുതിയ ലുക്ക്! മകള്‍ മാളവികയാണ് ഒരുക്കിയത്.
ജയറാം മിമിക്രി കളിച്ച് നടക്കുമ്പോള്‍ പാര്‍വ്വതി മലയാള സിനിമയില്‍ ഉണ്ടക്കണ്ണുരുട്ടി അഭിനയിച്ച്തുടങ്ങിയിരുന്നു.തനി മലയാളിത്തമുള്ള പാര്‍വ്വതിയെ ഒപ്പം അഭിനയിക്കാന്‍ കിട്ടിയതോടെ ജയറാം അവസരത്തിനൊത്തുയര്‍ന്നു.അഭിനയത്തിനിടയില്‍ അവളിലേക്ക് പ്രണയം കുത്തി നിറക്കാന്‍ ജയറാമിന് കഴിഞ്ഞു.
ശുഭയാത്ര,പെരുവമ്മാപുരത്തെ വിശേഷങ്ങള്‍,പാവകൂത്ത്,മാലയോഗം,കുറുപ്പിന്റെ കണക്ക് പുസ്തകം,പ്രാദേശിക വാര്‍ത്തകള്‍ അങ്ങിനെ ഒരു പിടി നല്ല ചിത്രങ്ങള്‍ കിട്ടിയപ്പോള്‍ ഇരുവര്‍ക്കും നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും ചിറകിലേറി പ്രണയിക്കാന്‍ അതും പാട്ട് പാടിയും ഭാര്യാഭര്‍ത്താക്കന്മാരായും എല്ലാ രൂപഭാവത്തിലും കഴിഞ്ഞു എന്നതാണ് സത്യം.
പ്രണയത്തിനൊടുവില്‍ വിവാഹിതരായ താരങ്ങളില്‍
പാര്‍വ്വതി അഭിനയത്തോട് വിടപറഞ്ഞു.പക്ഷെ ഭാര്യയെ വീട്ടില്‍ തളച്ചിട്ടതൊന്നുമില്ല ജയറാം.പൊതു വേദികളില്‍ അവാര്‍ഡ് നിശകളിലെല്ലാം പാര്‍വ്വതിയെ ജയറാം കൊണ്ടു വന്നു.
മകന് കാളിദാസന് അഭിനയമേഖലയിലെത്തി.മകള്‍
മാളവിക ജയറാമിനൊപ്പം പ്രമുഖ ജ്വല്ലറിയുടെ പരസ്യത്തിലും അഭിനയിച്ചു.പാര്‍വ്വതി തന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് കാണിച്ച്കൊണ്ട് അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ്.
തൂവെള്ള സാരിയില്‍ ഡിസൈനര്‍ ബ്ലൗസും ഹൈനക്ക് ലേസ്പീസും ധരിച്ചാണ് പാര്‍വ്വതി എത്തിയത്.
ഈ അലങ്കാരത്തിന്റെ മുഴുവന്‍ ക്രെഡിറ്റും മകള്‍ മാളവികക്കാണെന്നും പാര്‍വ്വതി പറയുന്നു.ഫെയ്സ് ബുക്കില്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തതും പാര്‍വ്വതി
തന്നെയാണ്.
പാര്‍വ്വതി കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
ഫിലീം കോര്‍ട്ട്.