യുവ നടി വിവാഹം കഴിച്ച ആളെക്കണ്ടോ.. നിര്‍മ്മാതാവാണ് സുഖം നിറഞ്ഞ ദാമ്പത്യമാകട്ടെ…..
പ്രണയം ഇരുവരെയും ഒന്നാക്കി.. തമിഴ് നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്റെയും നടിയും അവതാരകയുമായ മഹാലക്ഷ്മിയുടെയും വിവാഹ വീഡിയോ ശ്രദ്ധേയമാകുന്നു. തിരുപ്പതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. രവീന്ദര്‍ നിര്‍മിക്കുന്ന ‘വിടിയും വരൈ കാത്തിര്’ എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് നായിക. ഇതിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ മഹാലക്ഷ്മിക്ക് ഒരു മകനുണ്ട്. തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദര്‍ നിര്‍മിച്ച ചിത്രങ്ങള്‍.
ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായി ശ്രദ്ധനേടിയ മഹാലക്ഷമി പിന്നീട് സീരിയലുകളിലൂടെ മിനിസ്ക്രീന്‍ പേക്ഷകരുടെ ഇഷ്ടതാരമായി മാറി. വിജെ മഹാലക്ഷ്മി എന്നാണ് ഇവര്‍ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. യാമിരുക്ക ഭയമേന്‍, അരസി, ചെല്ലമേ, വാണി റാണി,അന്പേ വാ തുടങ്ങിയ സീരിയലുകളിലെ പ്രകടനത്തിലൂടെ തമിഴ് സീരിയല്‍ ലോകത്ത് നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇതിലൂടെ ആരാധകര്‍ കുറയില്ലെന്ന് പ്രതീക്ഷിക്കാം. FC