സ്വപ്നയെ ആഘോഷിച്ചത് അവരുടെ സൗന്ദര്യം കണ്ടല്ലെ? ഗായിക സയനോരയുടെ വാക്കുകള്‍.
വര്‍ണ്ണവെറി ലോകത്ത് എല്ലായിടത്തുമുണ്ട്.കേരളത്തിലുമുണ്ട്.എന്ന് ശക്തമായ ഭാഷയില്‍ പറയുകയാണ്
മലയാളത്തിന്റെ ഗായിക,സംഗീത സംവിധായിക എന്നീ നിലയില്‍ തിളങ്ങിയ സയനോര.
സ്്റ്റേജ് ഷോകളില്‍ നിന്ന് മാറ്റി നിര്‍ത്തിയോ എന്ന
ചോദ്യത്തിന് ഇല്ല എന്നും അമേരിക്ക,യു.കെ, യു.എ.ഇ തുടങ്ങിയവിടങ്ങളിലെല്ലാം ഷോ നടത്തി.
എന്നാല്‍ വലിയ ചാനല്‍ ഷോകളില്‍ ഞാനില്ല.എന്നെ
വിളിക്കാറേയില്ല.
എല്ലാം നിറത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഞാന്‍
പറയില്ല.കുട്ടന് പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയത് ഞാനായിരുന്നു.മലയാളത്തില്‍
ആദ്യമായാണ് ഒരു സ്ത്രീ പശ്ചാത്തല സംഗീതം ഒരുക്കുന്നതെന്ന്്പലരും എന്നോട് പറഞ്ഞു.
അതിന്റെ ആധികാരികത അറിയില്ലെങ്കിലും അത് കഴിഞ്ഞും എനിക്കൊരു ഷോയും അതായത് അവാര്‍ഡ്
ഷോയിലേക്കും വിളി കിട്ടിയില്ല.അതോടെ നിറം വലിയ വെല്ലുവിളിയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി.എല്ലാം അറിയില്ലെങ്കിലും ചില സത്യങ്ങള്‍ പറയാതിരിക്കാന്‍ കഴിയില്ല.
എന്തായാലും എനിക്കുണ്ടാകുന്ന കുഞ്ഞ് വെളുക്കാന്‍
ഞാന്‍ കുങ്കുമ പൂ കഴിച്ചു എന്നും സ്വപ്ന ആഘോഷിക്കപ്പെടുന്നത് സൗന്ദര്യത്തിന്റെ പുറത്താണെന്നും
കൂട്ടിച്ചേര്‍ക്കുന്നു.സയനോര നിങ്ങളെ തിരിച്ചറിയുന്നു
ലോകം മാറില്ല നമുക്ക് മാറാം ഒപ്പമുണ്ട് ഞങ്ങളും.
ഫിലീം കോര്‍ട്ട്.