കെ.ബാലുവും മരിച്ചിരിക്കുന്നു.സിനിമയില്‍ നിന്ന് അടര്‍ന്ന് വീണ് കൊണ്ട് പിന്നെയും താരങ്ങള്‍.
നല്ല സിനിമക്ക് നല്ല കഥ തിരക്കഥ സംവിധായകന് മാത്രം പോര.മികച്ചൊരു നിര്‍മ്മാതാവ് കൂടി വേണം ആ മികച്ച നിര്‍മ്മാതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.ചെന്നൈയിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവായ k.ബാലുവിനെയാണ് സിനിമക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.തമിഴില്‍ ഏറ്റവും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാണം നടത്താന്‍ ഭാഗ്യം കിട്ടിയ ആള് കൂടിയാണ് K.ബാലു. KBഫിലീംസിന്റെ പേരിലായിരുന്നു ചിത്രങ്ങള്‍ നിര്‍മ്മിച്ചത്.
1991ല്‍ പ്രഭുവും ഖുശ്ബുവും അഭിനയിച്ച ഹിറ്റ് ചിത്രമായിരുന്നു
ചിന്ന തമ്പി.ഈ ചിത്രത്തിലെ അഭിനയത്തോടെയാണ് ഖുശ്ബുവിന് തമിഴ് ആരാധകര്‍ അമ്പലം പണിത് താര സുന്ദരിയെ പ്രതിഷ്ഠിച്ച് ആരാധന നടത്തിയത്. തമിഴ് നാടിന്റെ ചരിത്രത്തില്‍ ആദ്യത്തെ സൂപ്പര്‍ ഡ്യൂപ്പറായിരുന്നു ചിന്നതമ്പി.1995ല്‍ മരുമകന്,
കാര്‍ത്തിക്കും മീരയും നായികനായകന്മാരായ ചിത്രവും ഹിറ്റ് ചാര്‍ട്ടില്‍.1997ല്‍ ആഹാ എന്ന പൊരുത്തം,1998ല്‍ കല്ല്യാണ ഗലാട്ട, പഞ്ചാലന്‍ കുറിച്ചി തുടങ്ങി 15ലേറെ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
വെള്ളിയാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് കോവിഡ് ബാധിച്ചു.ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും K ബാലുവിന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.പഞ്ചലാ കുറിച്ചി ശരത് കുമാര്‍ നായകനായ ബാലു ചിത്രമായിരുന്നു ബെസന്റ് നഗര്‍ സെമിത്തേരിയില്‍ അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങുകള്‍ നടത്തി.
ആദരാഞ്ജലികളോടെ ഫിലീം കോര്‍ട്ട്.