ഉണ്ണിമുകുന്ദന്റെ അച്ഛന് ജന്മദിനം ഉണ്ണി കൊടുത്ത സമ്മാനം കണ്ടൊ? രണ്ട് ബൈക്ക് -പഴഞ്ചന്‍!
മക്കളാഗ്രഹിക്കുന്നതെല്ലാം സാധിച്ചു കൊടുക്കുന്നവരാണ് മാതാപിതാക്കള്‍.എന്നാല്‍ അവരുടെ ആഗ്രഹങ്ങള്‍ എന്താണെന്നോ അത് അവര്‍ക്കും സാധിച്ചുകൊടുക്കേണ്ടവരാണ് ഞങ്ങളെന്നോ ഓര്‍ക്കുന്ന മക്കള്‍ എത്രയുണ്ടെന്നറിയില്ല.
എന്നാല്‍ ഇവിടെ യുവതാരം ഉണ്ണിമുകുന്ദന്റെ അച്ഛന്
മഠത്തില്‍ പറമ്പില്‍ മുകുന്ദന്റെ ജന്മദിനത്തിന് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം സാധിപ്പിച്ചുകൊടുത്ത സംതൃപ്തിയിലാണ് താരം.
വൃന്ദാവന്‍ എന്ന വീട്ടില്‍ ആഘോഷം കുറവായിരുന്നെങ്കിലും സന്തോഷത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.മകന്റെ സമ്മാനം അച്ഛന്റെ ഏറ്റവും വലിയ സ്വപ്ന സമ്മാനമായി മാറിയതിന്റെ സന്തോഷം തന്നെ.അതിനെ കുറിച്ച് ഉണ്ണി പറയുന്നത്-
അച്ഛന് ഗുജറാത്തിലായിരിക്കുമ്പോള്‍ ഹീറോ ഹോണ്ടയുടെ CD100 ലായിരുന്നു യാത്ര.ഓഫീസിലേക്കായാലും എവിടെക്കായാലും.കേരളത്തിലേക്ക് ജീവിതം
പറിച്ച് നട്ടപ്പോള്‍ ആ ബൈക്ക് വില്‍ക്കുകയായിരുന്നു.
അതിനെകുറിച്ച് ഇടക്കിടെ പറയും.ആ വണ്ടിയുടെ
പരസ്യം തന്നെ ഇതായിരുന്നു.’ഫില്‍ ഇറ്റ്,ഷട്ട് ഇറ്റ്,ഫോര്‍ഗറ്റ് ഇറ്റ്’. മാത്രമല്ല നല്ല മൈലേജുമുണ്ടായിരുന്നു.
അച്ഛന്റെ ആത്മഗദം കേട്ടപ്പോള്‍ അച്ഛന് അത് വാങ്ങി സമ്മാനിക്കണം എന്നായി.തിരയാവുന്നിടത്തെല്ലാം തിരഞ്ഞെങ്കിലും ആ വണ്ടി കണ്ടെത്താന്‍ കഴിഞ്ഞില്ല.അതുകൊണ്ട് CD100 കഴിഞ്ഞാല്‍ രാജ്ദൂതും
എസ്ഡിയുമായിരുന്നു ഇഷ്ട മോഡലുകള്‍.ഒരു എസ്ഡി വാങ്ങികൊടുത്തു.അത് കഴിഞ്ഞപ്പോഴാണ് മലപ്പുറത്ത് നിന്ന് ഒരു CD100 കിട്ടുന്നത്.അത് വാങ്ങി മെക്കാനിക്കിനെ ഏല്പിച്ച് മൊത്തം പണിയെടുപ്പിച്ച് അച്ഛന് ജന്മദിനത്തില് സമ്മാനിച്ചെന്നും ഉണ്ണി പറയുന്നു.
ഉണ്ണി താങ്കള്‍ വെറും ഉണ്ണിയല്ല പൊന്നുണ്ണിയാണ്.
ഫിലീം കോര്‍ട്ട്.