ഇനി തമിഴ് നടന് ചിമ്പുവിന്റെ കൈകളില്‍ കല്ല്യാണി പ്രിയദര്ശന്.
ഇരുവരുടേയും.
പ്രഗത്ഭരായ പ്രതിഭകളായ അച്ഛനും അമ്മക്കും പിറന്നതിന്റെ സര്‍വ്വ
ലക്ഷണങ്ങളും തികഞ്ഞവളാണ് കല്ല്യാണി.സംവിധായകന് പ്രിയദര്‍ശന്റെയും ലിസിയുടെയും രണ്ട് മക്കളില്‍ മൂത്തവളാണ് കല്ല്യാണി പ്രിയദര്ശന്.അഭിനയമോഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ക്ക് പൂര്‍ണ്ണ സമ്മതമായിരുന്നു.പക്ഷെ ഒറ്റ ഡിമാന്റേ അവള് വെച്ചുള്ളൂ. പഠിത്തം പൂര്‍ത്തിയാക്കിമാത്രമേ അഭിനയരംഗത്തേക്ക് പ്രവേശിക്കൂ എന്ന്.എന്നാല്‍ അതിനിടയില്‍ ഇവരുടെ കുടുംബത്തിലെത്തിയത് വലിയൊരു ദുരന്തമായിരുന്നു.
പ്രിയദര്‍ശനും ലിസിയും 21 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു.അതും കഴിഞ്ഞാണ് തെലുങ്ക് ചിത്രത്തിലൂടെ കല്ല്യാണി സിനിമയില്‍ അരങ്ങേറിയത്.ഹലോ എന്ന ഈ ചിത്രത്തില്‍ കല്ല്യാണിയുടെ നായകന് നാഗാര്‍ജ്ജുനന്റെ മകന് അഖില്‍ അക്കിനേനിയായിരുന്നു.സിനിമ സൂപ്പര്‍ഹിറ്റായി. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലഭിനയിച്ച കല്ല്യാണിയുടെ മലയാള ചിത്രങ്ങളാണ് വരനെ ആവശ്യമുണ്ട്,ഹൃദയം,മരക്കാര്‍അറബിക്കടലിന്റെ സിംഹം തുടങ്ങിയവ.ഇതില്‍ രണ്ട് ചിത്രങ്ങള്‍ ഉടന്‍ റിലീസാകും.ഇപ്പോള്‍ കല്ല്യാണി അഭിനയിക്കുന്നത് തെന്നിന്ത്യന്‍ ഹീറോ ആയ ചിമ്പുവിനൊപ്പമാണ്.
നയന്‍താരയുമായി അഭിനയിച്ചു വിവാഹംവരെ എത്തുമെന്ന് ഗോസിപ്പു വന്നെങ്കിലും അത് നടന്നില്ല.മാനാട് എന്നാണ് ചിത്രത്തിന്റെ
പേര്.ചിമ്പുവിന്റെ 45ാം ചിത്രത്തിലെ നായികയായെത്തിയ കല്ല്യാണിയും ചിമ്പുവും തമ്മിലുള്ള കെമിസ്ട്രി അത്യുജ്ജ്വലമാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.v.ഹൗസ് പ്രൊഡക്ഷന്‍സിന് വേണ്ടി സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്ന മാനാട് സംവിധാനം ചെയ്യുന്നത് വെങ്കട്ട് പ്രഭുവാണ്.രാഷ്ട്രീയ വിഷയമായ ചിത്രത്തില്‍ അബ്ദുള്‍ ഖാലിക്ക് എന്ന കഥാപാത്രമായാണ് ചിമ്പു എത്തുക.
ഫിലീം കോര്‍ട്ട്.