ഇന്ന് മേനക അറിയുന്നത് കീര്‍ത്തി സുരേഷിന്റെ പേരില്‍-പുതിയ ഫോട്ടോ സൂപ്പര്‍.
മലയാളത്തിന്റെ ഐശ്വര്യമായിരുന്നു നടിമാരായ മേനക, അംബിക,
ലിസി,കാര്‍ത്തിക തുടങ്ങിയവരെല്ലാം.അതില്‍ മേനകയുടെ മകള്‍
കീര്‍ത്തി സുരേഷും ലിസിയുടെ മകള്‍ കല്ല്യാണി പ്രിയദര്‍ശനും
അഭിനയ രംഗത്തെത്തി.കുബേരന് എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം ബാലതാരമായി അഭിനയിച്ച കീര്‍ത്തി പില്ക്കാലത്ത് റിംഗ് മാസ്റ്ററില്‍ ദിലീപിന്റെ നായികയായി.
തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികയാണിന്ന് കീര്‍ത്തി എന്നതാണ് സത്യം.മലയാളത്തിന്റെ രണ്ട്
താരങ്ങള്‍ തമിഴും തെലുങ്കും അടക്കി ഭരിക്കുന്നതില്‍ നമുക്കും അഭിമാനിക്കാം.നയന്‍ താരയും കീര്‍ത്തിയുമാണ് ആ രണ്ട് സൂപ്പര്‍ താരങ്ങള്‍.കീര്‍ത്തിയുടെ പോളിസി ഇപ്രകാരമാണ് കിട്ടുമ്പൊഴെ കിട്ടൂ
അത് ചോദിച്ച് വാങ്ങും ഇന്നിനെ കുറിച്ച് ചിന്തിക്കും നാളെയെ
കുറിച്ച് എന്ത് ചിന്തിക്കാനാണ്.അതെ നാളെയല്ല ഇന്നാണ് പ്രധാനം
കാരണം നാളെ ഉറങ്ങി എഴുന്നേറ്റാലല്ലെ നാളെയുള്ളൂ.
എന്തായാലും ക്രിസ്മസിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്
കീര്‍ത്തി.ക്രിസ്മസ് ട്രീയും തന്റെ വളര്‍ത്തുനായയുമായാണ് എല്ലാ
ഫോട്ടോകള്‍ക്കും താര സുന്ദരി പോസ്റ്റ് ചെയ്തിരിക്കുന്നത്.ക്രിസ്മസ് ഫീല്‍ കിട്ടുന്ന വസ്ത്രങ്ങളാണ് താര സുന്ദരി ധരിച്ചിരിക്കുന്നത്.
മഹാനടിയിലെ അഭിനയത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ കീര്‍ത്തി നിധിന്റെ നായികയായി രംഗ്ദേയിലാണ് അഭിനയിക്കുന്നത്.കീര്‍ത്തി തന്നെയാണ് ഈ ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.ഒപ്പം തന്റെ ക്ലാസ്സ്മേറ്റിന്റെ കല്ല്യാണത്തിന് കൂടിയ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
കീര്‍ത്തി എല്ലാം മനോഹരം.
ഫിലീം കോര്‍ട്ട്.