വെള്ള വസ്ത്രത്തില്‍ മലയാള സിനിമയിലരങ്ങേറിയ മേഘ്ന രാജിന്റെ ഭര്‍ത്താവിന്റെ മരണം.
ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.
മലയാള സിനിമയിലേക്കുള്ള മേഘ്നരാജിന്റെ വരവ്
വെള്ള സാരിയില്‍ മുടിയെല്ലാം അഴിച്ചിട്ട് ദംഷ്ട്രകളുന്തി സുന്ദരിയായ പ്രേതമായിട്ടായിരുന്നു അല്ല യക്ഷിയായിട്ടായിരുന്നു.
കന്നട നടനായ സുന്ദര്‍ രാജിന്റെയും പ്രമീളയുടെയും മകളായി 1990ലാണ് ബാംഗ്ളൂരുവില്‍ ജനിക്കുന്നത്.മികച്ച നടിക്കുള്ള കര്‍ണ്ണാടക സംസ്ഥാന പുരസ്കാരം നേടിയ മേഘ്ന മലയാളത്തില്‍ യക്ഷിയും ഞാനും എന്ന ചിത്രം കൂടാതെ ബ്യൂട്ടിഫുള്‍,മുല്ലമൊട്ടും മുന്തിരിച്ചാറും,ബാങ്കിങ്ങ് ഹവേഴ്സ് 10 to 4,മാഡ് ഡാഡ്,മദിരാശി,റെഡ് വൈന്‍,മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ചു.
30ാം വയസ്സിന്റെ നിറവില്‍ നില്‍ക്കെ മേഘ്നക്ക് തന്റെ
ഭര്‍ത്താവും നടനുനായ ചിരഞ്ജീവി സര്‍ജയെ
എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുകയാണ്.ശ്വാസ
തടസ്സത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റായ
ചിരഞ്ജീവിക്ക് അവിടെ വെച്ച് ഹാര്‍ട്ടറ്റാക്ക് സംഭവി
ക്കുകയായിരുന്നത്രേ.മേഘ്നരാജിനും സിനിമാലോക
ത്തിനും കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
ആരാധകര്‍ക്ക് പ്രിയങ്കരനായ ചിരഞ്ജീവിയുടെ മരണത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്
സിനിമാലോകം.30ാം വയസ്സില്‍ വിധവയുടെ യോഗം
മേഘ്നക്കുണ്ടാകുമെന്ന് ആരും സ്വപ്നത്തില്‍ പോലും കരുതിയില്ല.ദൈവം നല്കിയ സമയം കഴിഞ്ഞു ചിരഞ്ജീവി മടക്ക യാത്ര ആരംഭിച്ചു.
മേഘ്ന നിങ്ങളുടെ ദു:ഖത്തില്‍ ഞങ്ങളും ഒപ്പമുണ്ട്.
ഫിലീം കോര്‍ട്ട്.